തൃശ്ശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്ര ന്യൂ ജനറേഷന്‍ എസ്യുവിയായ ഥാര്‍ ലഭിച്ചതിന് പിന്നാലെ മയില്‍പീലി ഇലക്ട്രിക് വയലിന്‍ നിര്‍മ്മിച്ച് ഗുരുവായൂരപ്പന് സമര്‍പ്പിച്ച് കലാകാരന്‍. തൃശൂര്‍ കുളങ്ങാട്ടുകര സ്വദേശി പ്രിയനാണ് സ്വന്തമായി നിര്‍മ്മിച്ച വയലിന്‍ ഗുരുവായൂരപ്പന് കാണിക്കയായി സമര്‍പ്പിച്ചിരിക്കുന്നത്.
Read Also : മോഫിയയുടെ ആത്മഹത്യ: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
മരത്തടിയില്‍ ചിത്രപ്പണി ചെയ്യാന്‍ അറിയുന്ന പ്രിയന്‍ മയില്‍പീലിയുടെ നിറത്തിലും രൂപത്തിലുമാണ് ഇലക്ട്രിക് വയലിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. തേക്ക് തടിയിലാണ് ഇലക്ട്രിക് വയലിന്‍ നിര്‍മ്മിച്ചത്. 2019 മുതല്‍ ആരംഭിച്ച ഇലക്ട്രിക് വയലിന്റെ നിര്‍മാണം ഇപ്പോഴാണ് പൂര്‍ത്തിയായത്. കിള്ളിക്കുറിശ്ശിമംഗലം രമേഷിന്റെ കീഴില്‍ വയലിന്‍ പഠിക്കുന്ന പ്രിയന്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി ചെമ്പൈ സംഗീതോത്സവത്തില്‍ പങ്കെടുക്കാറുണ്ട്.
അതേസമയം ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. വിഷയത്തില്‍ ദേവസ്വം ഭരണസമിതി ചേര്‍ന്ന് ഉടന്‍ തീരുമാനം എടുക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി മോഹന്‍ദാസ് പറഞ്ഞു. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ വാഹനമാണ് മഹീന്ദ്ര സമര്‍പ്പിച്ചിരിക്കുന്നത്.
Post Your Comments