കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, സുഹൈലിന്റെ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം സെഷന്‍സ് കോടതി പരിഗണിക്കുന്നത്. ആലുവ മജിസ്ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
Read Also : നിരന്തരം വീഴ്ചയെന്ന് വിമര്‍ശനം: എസ്.പി മുതലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡിജിപി
അതേസമയം പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസില്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്ന കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. കേസില്‍ തങ്ങള്‍ കുറ്റക്കാരല്ലെന്നും പൊലീസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റം കാരണമാണ് മോഫിയ ആത്മഹത്യ ചെയ്തതെന്നാണ് പ്രതി ഭാഗത്തിന്റെ വാദം.
മോഫിയ തന്റെ ആത്മഹത്യാക്കുറിപ്പില്‍ സ്ഥലം സിഐയായിരുന്ന സുധീറിനും ഭര്‍തൃവീട്ടുകാര്‍ക്കും ഭര്‍ത്താവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായിരുന്നു മോഫിയയുടെയും സുഹൈലിന്റെയും പ്രണയവിവാഹമായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസത്തിനുള്ളില്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ മോഫിയ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കാന്‍ ആലുവ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നെങ്കിലും സിഐ മോശമായി പെരുമാറിയെന്ന് മോഫിയ തന്റെ ആത്മഹത്യ കുറിപ്പില്‍ കുറിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Post Your Comments