സിയോൾ : ഉത്തര കൊറിയയുടെ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ പിറന്നാൾ രാജ്യം മുഴുവൻ ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികൾക്കെല്ലാം മധുരപലഹാരങ്ങൾ ഉണ്ടാക്കി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
Also Read : സ്ത്രീകള്‍ അഞ്ച് ദിവസം നഗ്‌നരായി കഴിയണം: വിചിത്ര നിയമവുമായി ഒരു ഇന്ത്യൻ ഗ്രാമം
കിം ജോങ് ഉന്നിന്റെ ആഗ്രഹം കുട്ടികൾക്ക് സന്തോഷം പകരുമെങ്കിലും, അതിൽ രാജ്യത്തെ മുതിർന്ന പൗരൻമാർ അക്ഷമരാണ്. കാരണം മിഠായികൾ നിർമ്മിക്കുന്നതിനുള്ള ചെലവ് ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുവാനാണ് പ്രാദേശിക ഭരണകൂടങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ചേരുവകൾക്കായി പണം നൽകണമെന്ന് പ്രാദേശിക ഭരണകൂടങ്ങൾ ആവശ്യപ്പെടുന്നതായി റേഡിയോ ഫ്രീ ഏഷ്യയാണ് റിപ്പോർട്ട് ചെയ്തത്.
Post Your Comments