Latest NewsIndia

74ന്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആശംസകളുമായി ലോക നേതാക്കൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ. ഇന്ന് ഒഡിഷയിലെത്തുന്ന മോദി വനിതകൾക്ക് 5 വർഷത്തേക്ക് അരലക്ഷം രൂപ നൽകുന്ന സുഭദ്ര യോജന പദ്ധതികൾ പ്രഖ്യാപിക്കും. ഒഡിഷയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനമായിരുന്നു ഇത്. ഭുവനേശ്വറിൽ പിഎം ആവാസ് പദ്ധതിയിലൂടെ നിർമ്മിച്ച 26 ലക്ഷം വീടുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

അതേസമയം പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് പലയിടങ്ങളിലും ഓട്ടോറിക്ഷകളും യാത്ര നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സൂറത്തിലെ വ്യാപാരികളും ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ സംഘടനകളും വ്യക്തികളും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വർഷവും ബിജെപി സംഘടിപ്പിക്കുന്ന സേവാ പർവ് എന്ന ആഘോഷത്തിനും ഇന്ന് തുടക്കമാകും.

ഇതിന്റെ ഭാ​ഗമായി ബിജെപി പ്രവർത്തകർ രാജ്യത്തുടനീളം രക്തദാന ക്യാംപുകളും ശുചിത്വ ഡ്രൈവുകളും സംഘടിപ്പിക്കും. മൂന്നാം മോദി സർക്കാരിന്റെ നൂറാം ദിനവും ഇന്ന് തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 2024 ലും ഭരണത്തുടര്‍ച്ച ലഭിച്ചതോടെ ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായ മൂന്നു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്ന നേതാവ് എന്ന റെക്കോഡും മോദി സ്വന്തമാക്കി.1950 സെപ്റ്റംബർ 17ന് ആണ് ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്‌നഗറിൽ ദാമോദർദാസ് മുൽചന്ദ് മോദി – ഹീരാബെൻ ദമ്പതികളുടെ മകനായാണ് നരേന്ദ്ര മോദി ജനിച്ചത്. രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേരാണ് പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button