കൊച്ചി: ഇടതുമുന്നണിയുടെ ഉപതെരഞ്ഞെടുപ്പ് വിജയം നടന്‍ വിനായകനൊപ്പം ആഘോഷിച്ചെന്ന വാര്‍ത്തകളിൽ പ്രതികരണവുമായി നടന്‍ ജോജു ജോര്‍ജ് രംഗത്ത്. ഇങ്ങനെയൊരു ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും താന്‍ അറിഞ്ഞിട്ടില്ലെന്നും അടുത്ത സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം കുറച്ചുനേരം ഇലത്താളം കൊട്ടുക മാത്രമാണ് താന്‍ ചെയ്തതെഒരു സ്വകാര്യ വാർത്ത ചാനലിനോട് ജോജു പറഞ്ഞു.
അതല്ലാതെ താനൊരു ജാഥയും നയിച്ചിട്ടില്ല. ആവശ്യമില്ലാതെ ഓരോ കാര്യങ്ങളിലേക്ക് തന്നെ തള്ളിയിടുകയാണെന്നും ജോജു പറഞ്ഞു. ഓണ്‍ലൈനിലും പൊതുപരിപാടികളിലും ഇപ്പോള്‍ താന്‍ ഇല്ലെന്നും ഇതില്‍ കൂടുതല്‍ ഞാന്‍ എങ്ങനെയാണ് ഒതുങ്ങേണ്ടതെന്നും ജോജു ചോദിച്ചു. വിഷയത്തില്‍ കൂടി ഇനിയും ശത്രുക്കളെ ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും ജോജു കൂട്ടിച്ചേർത്തു.
കേരളത്തെ ശാസ്‌ത്രബോധവും ചരിത്രബോധവുമുള്ള വൈജ്ഞാനിക സമൂഹമാക്കി മാറ്റും: കോടിയേരി ബാലകൃഷ്‌ണന്‍
‘എന്തിനാണ്? നമ്മളെ വെറുതെ വിട്ടുകൂടേ? ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ അടുത്ത സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ ഞാന്‍ ചെന്നു. ഇലത്താളം വാങ്ങി കൊട്ടി. ഒരുമിനിറ്റോളം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. അല്ലാതെ ഞാനൊരു ജാഥയും നയിച്ചു കൊണ്ടു പോയിട്ടില്ല. ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല. ഞാന്‍ ഓണ്‍ലൈനുകളില്‍ പോലും ഇല്ല. ഒരു കാര്യവുമില്ലാതെ എന്നെ ഓരോന്നിലേക്ക് പിടിച്ച് ഇടുകയാണ്. കുറെ കൂടി ശത്രുകളെ ഉണ്ടാക്കുക എന്ന് അല്ലാതെ എന്ത് കാര്യം. വീണ്ടും കുറെ പേര്‍ തെറിവിളി തുടങ്ങുകയാണ്. എനിക്ക് എന്തെങ്കിലും തരത്തിലൊരു സ്വാതന്ത്ര്യം വേണ്ടേ. ഓണ്‍ലൈനിലും പൊതുപരിപാടികളിലും ഇപ്പോള്‍ ഞാന്‍ ഇല്ല. ഇതില്‍ കൂടുതല്‍ ഞാന്‍ എങ്ങനെയാണ് ഒതുങ്ങേണ്ടത്.’ ജോജു പറഞ്ഞു.
Post Your Comments