ErnakulamLatest NewsKeralaNattuvarthaNewsCrime

‘അമ്മയ്ക്ക് ചേച്ചിയെയാണ് ഇഷ്ടം’: പതിനാലുകാരി വീടുവിട്ടിറങ്ങി ബംഗളൂരുവിലെത്തിയത് അമ്മയോട് വഴക്കിട്ട്

തന്നോട് സ്‌നേഹമില്ലെന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി

കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ പതിനാലുവയസുകാരി ബംഗളൂരുവില്‍ എത്തിയത് അമ്മയോട് വഴക്കിട്ട്. ബംഗളൂരുവിലെ ഒരു മലയാളി കച്ചവടക്കാരനാണ് ഒറ്റയ്ക്ക് നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. അമ്മയുമായി വഴക്കിട്ട് വീട്ടില്‍ നിന്നിറങ്ങിയതാണെന്ന് പെണ്‍കുട്ടി കച്ചവടക്കാരനോട് പറഞ്ഞു. ചേച്ചിയോടാണ് അമ്മയ്ക്ക് കൂടുതല്‍ സ്‌നേഹമെന്നും തന്നോട് സ്‌നേഹമില്ലെന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഈ വിഷയം പറഞ്ഞായിരുന്നു പെണ്‍കുട്ടി അമ്മയുമായി വഴക്കിട്ടത്.

Read Also : ‘തന്നെ ആരും അന്വേഷിക്കേണ്ട’: കത്തെഴുതി വച്ച് പോയ പതിനാലുകാരിയെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി

മകള്‍ ബംഗളൂരുവില്‍ ഉണ്ടെന്ന വിവരം കച്ചവടക്കാരന്‍ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. സംശയകരമായ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ റോഡില്‍ നില്‍ക്കുന്നത് കണ്ടെന്നും കൂട്ടിക്കൊണ്ടു പോകാന്‍ ബംഗളൂരുവിലേക്ക് എത്താനുമായിരുന്നു സന്ദേശം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.

തന്നെ അന്വേഷിക്കേണ്ടെന്ന് കത്തെഴുതി വച്ചാണ് ആലുവയില്‍ യു.സി കോളേജിന് സമീപം താമസിക്കുന്ന പെണ്‍കുട്ടി ബംഗളൂരുവിലേക്ക് പോയത്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. യു.സി കോളേജിന് സമീപത്ത് നിന്നും പറവൂര്‍ക്കവലയിലേക്ക് പെണ്‍കുട്ടി നടന്നു പോകുന്നതിന്റെ സി.സി.ടി.വി ദ്യശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button