
മക്ക: ഇന്ത്യക്കാർക്ക് നേരിട്ട് ഉംറ വിസ അനുവദിച്ച് സൗദി. നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഫൈസർ, കോവിഷീൽഡ്, മോഡേണ എന്നീ വാക്‌സിനുകളുടെ രണ്ടു ഡോസോ ജോൺസൺ ആന്റ് ജോൺസണിന്റെ ഒരു ഡോസോ എടുത്തവർക്കു ക്വാറന്റെയ്ൻ ഇല്ലാതെ ഉംറക്കെത്താം. സൗദി അംഗീകൃത വാക്‌സിൻ ഡോസുകൾ പൂർത്തിയാക്കാത്തവർക്കു മൂന്നു ദിവസം നിർബന്ധിത ക്വാറന്റെയ്‌നിൽ കഴിയേണ്ടി വരും. മദീനയിലാണ് ഇത്തരക്കാർ ക്വാറന്റെയ്‌നിൽ കഴിയേണ്ടത്.
ഇവർക്ക് രണ്ടാം ദിവസം നടത്തുന്ന പിസിആർ പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ മൂന്നാം ദിനം പുറത്തിറങ്ങി ഉംറ നിർവഹിക്കാം. 12 വയസ്സിനു മുകളിൽ പ്രായമായവർക്കാണ് നിലവിൽ അനുമതിയുള്ളത്. കോവാക്സിൻ, സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകൾക്കു സൗദി കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.
Post Your Comments