
തച്ചനാട്ടുകര: കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ചേലാക്കോടൻ നാസറിന്റെ മകൻ ആഷിഫിന്റെ (20) മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.
നാട്ടുകൽ അമ്പത്തിയഞ്ചാംമൈലിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് യുവാവിനെ കാണാതായത്. വീടിനു സമീപത്തെ പണി നടക്കുന്ന കെട്ടിടത്തിന് തൊട്ടടുത്ത കിണറ്റിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
Read Also : പെയിന്റിങ്ങിനിടെ ഹൈപവർ കമ്പിയിൽ അബദ്ധത്തിൽ തട്ടി : ഷോളയാർ പവർ ഹൗസിൽ യുവാവിന് ദാരുണാന്ത്യം
മണ്ണാർക്കാട് നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നാട്ടുകൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments