അതിരപ്പിള്ളി: ഷോളയാർ പവർ ഹൗസിൽ പെയിൻ്റിങ് നടത്തുന്നതിനിടെ തൊഴിലാളിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. കോടാലി പാലയ്ക്കൽ ശാന്തയുടെ മകൻ ശരത്ത് (31) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. ഒപ്പം ജോലി ചെയ്ത കോടാലി എലച്ചിക്കാടൻ അശോകന്റെ മകൻ അജിത്തിനെ (30) ഷോക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ സ്കൂട്ടറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഇരുവരെയും ഉടനെ ചാലക്കുടിയിലെ സെൻറ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗുരുതര പരിക്കേറ്റ ശരത്ത് 2.30ഓടെ മരിക്കുകയായിരുന്നു. ഇരുവരും കോൺട്രാക്ടറുടെ കീഴിലെ തൊഴിലാളികളാണ്. ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഹൈപവർ കമ്പിയുമായി സമ്പർക്കമുണ്ടായാണ് ഷോക്കേറ്റത്.
Post Your Comments