കൊച്ചി: ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമകൾ പറഞ്ഞു. സംസ്ഥാനത്തെ ചെറുതും വലുതുമായ 12 സംഘടനകളുടെ പ്രതിനിധികളടങ്ങുന്ന സംഘം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് നിലപാട് വ്യക്തമാക്കിയത്.
Also Read : കിംജോങ് ഉന്നിന്റെ പിറന്നാൾ: എല്ലാവർക്കും മധുരപലഹാരങ്ങൾ, ചെലവ് മുതിർന്ന പൗരൻമാരിൽ നിന്ന് പിരിക്കും
ഒപ്പം മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നും പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ നിരക്ക് നിശ്ചയിക്കണമെന്നുമാണ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതെന്ന് സംയുക്ത സമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു വാർത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് ആറുരൂപയാക്കി ഉയര്‍ത്തിയില്ലെങ്കില്‍ 21മുതല്‍ നിരത്തുകളില്‍നിന്ന് ബസുകള്‍ പിന്‍വലിക്കും. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാത്ത ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments