Latest NewsIndiaNews

യുവതിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം, നിരന്തര മർദനം: ഭർത്താവ് പിടിയിൽ

ലക്നൗ: ഉത്തർപ്രദേശിൽ ഭാര്യയെ നിർബന്ധിത മത പരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. സുൽത്താൻപൂർ സ്വദേശി ഫഹീമാണ് പോലീസിന്റെ പിടിയിലായത്. ഇസ്ലാം മതം സ്വീകരിക്കാൻ തന്നെ ഭർത്താവ് നിർബന്ധിക്കുന്നതായി കാണിച്ച് ഭാര്യ പ്രതിഭ സോണി നൽകയ പരാതിന്മേലാണ് പോലീസ് നടപടി.

ഭർത്താവിനെതിരായ പരാതിയുമായി നവംബർ 28 നാണ് പ്രതിഭ പോലീസിനെ സമീപിച്ചത്. ഏഴ് മാസം ഗർഭിണിയായ തന്നെ ഭർത്താവ് ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടയിൽ മറ്റൊരു വിവാഹം കഴിച്ച് ഭർത്താവ് തന്നെ വഞ്ചിച്ചതായും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.

നീണ്ട പത്തുവർഷത്തെ പ്രണയത്തിനൊടുവിൽ 2018 ലാണ് ഫഹീമിന്റെയും പ്രതിഭയുടെയും വിവാഹം നടന്നത്. പ്രണയിക്കുമ്പോൾ നിരവധി തവണ ഫഹീം യുവതിയെ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും, പല തവണ യുവതി ഗർഭിണിയാകുകയും ചെയ്തിരുന്നതായി യുവതി പറയുന്നു. എന്നാൽ ഗർഭിണിയാകുമ്പോഴെല്ലാം ഇയാൾ യുവതിയെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് ഇരയാക്കുകയായിരുന്നുവെന്നും പ്രതിഭ പറഞ്ഞു.

തുല്യതാ പരീക്ഷ പാസായവർക്ക് പ്രോത്സാഹന സഹായ ധനം നൽകാൻ പട്ടിക വിഭാഗ ക്ഷേമ വകുപ്പ്

യുവതി വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോഴെല്ലാം സഹോദരിയുടെ വിവാഹം കഴിയാത്തത് ചൂണ്ടിക്കാട്ടി ഫഹീം ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാൽ നിരന്തര സമ്മർദ്ദത്തെ തുടർന്ന് 2018 ൽ ആര്യ സമാജ് ക്ഷേത്രത്തിൽവെച്ച് ഇരുവരും വിവാഹിതരാകുകയായിരുന്നു. ഇതിന് ശേഷവും യുവതി ഗർഭിണിയായെങ്കിലും വീണ്ടും ഫഹീം യുവതിയെ നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കി.

രണ്ട് വർഷങ്ങൾക്ക് ശേഷം യുവതി ഈ വർഷം വീണ്ടും ഗർഭിണിയായി. എന്നാൽ കുഞ്ഞിനെ സ്വീകരിക്കണമെങ്കിൽ ഇസ്ലാം മതം സ്വീകരിക്കണമെന്ന് പ്രതിഭയോട് ഇയാൾ ആവശ്യപ്പെടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത യുവതിയെ ഇയാൾ മർദ്ദിച്ചു. തുടർന്ന് യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. എന്നാൽ ഇതിനിടെ ഫഹീം മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതേത്തുടർന്ന് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button