KeralaLatest NewsNewsParayathe VayyaWomenWriters' Corner

മകന് മീന്‍ വറുത്തതും മകള്‍ക്ക് മീന്‍ ചാറും, അവന്‍ ആണല്ലേ അതാണ് സ്പെഷ്യല്‍ എന്ന് പറയുന്നിടത്ത് നമ്മൾ മാറണം: കുറിപ്പ്

ഭര്‍ത്താവിനെ അച്ഛനെ മകനെ സഹോദരനെയൊക്കെ ചേര്‍ത്ത് നിര്‍ത്താന്‍, കൈത്താങ് ആകുവാന്‍ നമ്മള്‍ പെണ്ണുങ്ങള്‍ക്കും കഴിയട്ടെ.

സഹോദരിയുടെ വിവാഹത്തിനായി വായ്പ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് തൃശൂര്‍ ചെമ്ബൂക്കാവ് കുണ്ടുവാറ സ്വദേശി പിവി വിപിന്‍ ജീവനൊടുക്കിയ സംഭവം ഏവരെയും ഞെട്ടിച്ച വാർത്തയാണ്. അമ്മയെയും സഹോദരിയെയും ജൂവലറിയില്‍ ഇരുത്തിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയാണ് വിപിൻ ആത്മഹത്യ ചെയ്തത്. വിപിന്റെ വിയോഗവാർത്ത ചർച്ചയാകുമ്പോൾ ആവശ്യവും അനാവശ്യവുമായ ബാധ്യതകളുടെ മാറാപ്പുകള്‍ തലയിലേക്ക് ഇട്ടുകൊടുക്കുന്നതിലൂടെ സ്വപ്നങ്ങൾ പാതി വഴിയിൽ നഷ്ടപ്പെട്ടു പോകുന്ന ആൺകുട്ടികളെ ക്കുറിച്ചു ആന്‍സി വിഷ്ണു പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

കുടുംബത്തിന്റെ ആവശ്യങ്ങള്‍ ഒന്നൊന്നായി നിറവേറ്റാന്‍ ജീവിതം തന്നെ നല്‍കുന്ന ആണുങ്ങളെക്കുറിച്ചാണ് അന്‍സിയുടെ കുറിപ്പ്. പെങ്ങളുടെ വിദ്യാഭ്യാസത്തിന്റെയോ കല്യാണത്തിന്റെയോ ഉത്തരവാദിത്തം എന്തിനാണ് ആണ്‍മക്കള്‍ക്ക് മേല്‍ കെട്ടിവെക്കുന്നത് അതൊരു കൂട്ടുത്തരവാദിത്തം അല്ലേ?എന്ന് ആൻസി ചോദിക്കുന്നു

read also: സർജിക്കൽ സ്‌ട്രൈക്കിന്റെ ബുദ്ധികേന്ദ്രം, ഭാരതത്തിന്റെ ധീരപുത്രന് വിട! അതീവ ദുഃഖകരമെന്ന് പ്രധാനമന്ത്രി

കുറിപ്പിങ്ങനെ,

ആണിന് വേണ്ടിയും സംസാരിക്കണം…ഈ വാര്‍ത്ത കണ്ടപ്പോള്‍ തൊട്ട് അടുത്ത വീടുകളിലേക്ക്, നമ്മുടെ തന്നെ സമൂഹത്തിലേക്ക് ആണ് എന്റെ നോട്ടം പോയത്…വീട് പണിക്ക് എടുത്ത വായ്പ അടക്കാന്‍, വണ്ടിക്ക് എടുത്ത വായ്പ അടക്കാന്‍, പെങ്ങളുടെ കല്യാണം നടത്താന്‍ ആയി കരുതി വെച്ച ചിട്ടി കാശ് അടക്കാന്‍, വീട്ടിലേക്ക് ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ വാങ്ങിക്കാന്‍, കല്യാണം വന്നാല്‍ വിഷു വന്നാല്‍ ഓണം വന്നാല്‍ വീട്ടുകാര്‍ക്ക് വസ്ത്രം എടുക്കാന്‍…ഒക്കെയും ഓടുന്ന ആണുങ്ങളെ കുറിച്ചും എനിക്ക് വേവലാതിയുണ്ട്..ഈ ആണ്‍ കേന്ദ്രികൃത സമൂഹം തന്നെയല്ലേ ആണിന്റെ സ്വാതന്ത്ര്യവും സമാധാനവും കളയുന്നത്…പെങ്ങളുടെ വിദ്യാഭ്യാസത്തിന്റെയോ കല്യാണത്തിന്റെയോ ഉത്തരവാദിത്തം എന്തിനാണ് ആണ്‍മക്കള്‍ക്ക് മേല്‍ കെട്ടിവെക്കുന്നത് അതൊരു കൂട്ടുന്തരവാദിത്തം അല്ലേ?

അച്ഛനും അമ്മയും മക്കള്‍ എല്ലാവരും കൂടിയല്ലേ സാമ്ബത്തിക ഉത്തരവാദിത്തം പങ്ക് വെക്കേണ്ടത്.മകന് മീന്‍ വറുത്തതും മകള്‍ക്ക് മീന്‍ ചാറും നല്‍കി അവന്‍ ആണല്ലേ അത്കൊണ്ട് അവന് എപ്പോഴും സ്പെഷ്യല്‍ എന്ന് പറയുന്നിടത്ത് നിന്ന്, മാറണം, കുടുംബത്തില്‍ നിന്ന് മാറ്റം തുടങ്ങണം….മകന്റെ കല്യാണ ചിലവ് എന്താണ് മകളോട് ഏറ്റെടുക്കാന്‍ പറയാത്തത്…സഹോദരന്റെ കല്യാണ ചിലവും വിദ്യഭാസ ചിലവും എന്ത് കൊണ്ട് സഹോദരി ഏറ്റെടുക്കുന്നില്ല.. അറിഞ്ഞോ അറിയാതെയോ ബാധ്യതകള്‍ ഒക്കെ എന്തിനാണ് ആണിന്റെ മേല്‍ വീഴുന്നത്…അങ്ങനെ ബാധ്യതകള്‍ ഉണ്ടെങ്കില്‍ തന്നെ ഈ സാമ്ബത്തിക ബാധ്യതകള്‍ നമ്മള്‍ ഒരുമിച്ച്‌ പങ്ക് വെക്കണം എന്ന് പറയാന്‍ എന്താണ് നമ്മുടെ ആണ്‍കുട്ടികള്‍ക്ക് കഴിയാത്തത്…ഈ ആണധികാരം മാറിയാല്‍.സ്ത്രീയും പുരുഷനും സ്വാതന്ത്ര്യം നേടും. ആണ്‍കുട്ടികളെ നിങ്ങളും സ്വാതന്ത്ര്യം അര്‍ഹിക്കുന്നു. കഴിഞ്ഞ ദിവസം ഞാന്‍ ഒരു ആണ്‍കുട്ടിയെ പരിചയപെട്ടു.

അവന്‍ ഒരു ബേക്കറിയില്‍ ജോലി ചെയ്യുകയാണ്, ബികോം പകുതി വെച്ച്‌ പഠനം നിര്‍ത്തി, കാരണം ചോദിച്ചപ്പോള്‍ പറഞ്ഞത് വീട്ടില്‍ കുറച്ച്‌ ബാധ്യതകള്‍ ഉണ്ടെന്നാണ്, ചേച്ചിക്ക് കല്യാണ ആലോചനകള്‍ വരുന്നുണ്ടെന്നാണ്, ഞാന്‍ പഠിച്ചോട്ടിരുന്നാല്‍ ഒന്നും നടക്കില്ലെന്നാണ്….ആ ആണ്‍കുട്ടിക്ക് വിദ്യാഭാസത്തിനുള്ള അവകാശം നിഷേധിച്ചത് അവന്റെ അച്ഛനും അമ്മയും തന്നെയാണ്,വീട്ടിലെ പ്രാരാബ്ദങ്ങളുടെ ഭാണ്ഡം അഴിച്ചിട്ട് നിങ്ങള്‍ നിങ്ങളുടെ ആണ്‍മക്കളുടെ സ്വപ്നങ്ങള്‍ ഇല്ലാതാക്കുകയാണ്….നിങ്ങള്‍ പെണ്മക്കളോട് പറയേണ്ടത് വിവാഹത്തിന് നിറയെ അഭരണങ്ങള്‍ ധരിക്കണമെങ്കില്‍ നിങ്ങള്‍ സാമ്ബാതിക്കണമെന്നാണ്.മകളുടെ ഭാവി സുരക്ഷിതമാക്കാന്‍ മകന്റെ സ്വപ്‌നങ്ങള്‍ നശിപ്പിക്കേണ്ടതില്ല. ഭാര്യമാര്‍ ജോലിക്ക് പോയാല്‍ അന്തസ് പോകും എന്ന് പറഞ്, ആ അധികാരം ആഘോഷിക്കുന്ന ഭര്‍ത്താക്കന്മാരോടാണ് ഭാര്യ വരുമാനം ഉള്ളവളായാല്‍ ദാമ്ബത്യം കുറെ കൂടി ഭംഗിയാകും, സാമ്ബത്തിക ഉത്തരവാദിത്തം പങ്ക് വെക്കേണ്ടത് തന്നെയാണ്…ആണിന് മാത്രമായി ഒരു ബാധ്യതകളും വേണ്ട..ഭര്‍ത്താവിനെ അച്ഛനെ മകനെ സഹോദരനെയൊക്കെ ചേര്‍ത്ത് നിര്‍ത്താന്‍, കൈത്താങ് ആകുവാന്‍ നമ്മള്‍ പെണ്ണുങ്ങള്‍ക്കും കഴിയട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button