KeralaLatest NewsNewsPen VishayamWriters' Corner

സ്വിച്ച്‌ ഇട്ടാല്‍ ഉണരുന്നതല്ല സ്ത്രീയുടെ ലൈംഗികത: കുറിപ്പ്

ഞാന്‍ വേറെ പെണ്ണിന്റെ കൂടെ പോയി കിടക്കും എന്നും പറഞ്ഞ്, ബ്ലാക്ക് മെയില്‍ ചെയ്യുന്ന ഭര്‍ത്താക്കന്മാര്‍ നിങ്ങളെ സ്നേഹിക്കുന്നില്ല

മാരിറ്ററല്‍ റേപ്പ് എന്ന വിഷത്തെക്കുറിച്ചു ആന്‍സി വിഷ്ണു എന്ന യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. കെട്ടിയിട്ട് ശാരീരികമായി ഉപയോഗിക്കുന്നത് മാത്രമല്ല പീഡനം. സമ്മതമില്ലാതെ സെക്സിന് വേണ്ടി സമീപിക്കുന്നതും, എതിര്‍ത്തിട്ടും ബലമായി നിര്‍ബന്ധിക്കുന്നതും പീഡനം തന്നെയാണെന്ന് അന്‍സി കുറിപ്പില്‍ പറയുന്നു

read also: മുൻവിരോധത്തിൽ യുവാക്കളെ ആക്രമിച്ചു: മൂന്നുപേർ അറസ്റ്റിൽ

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

Marital Rape അനുഭവിച്ച, ഇപ്പോഴും അനുഭവിക്കുന്ന സ്ത്രീകളെ എനിക്ക് അടുത്ത് അറിയാം,വിവാഹത്തിന്റെ തുടക്കക്കാലത്ത് സ്നേഹം കൊണ്ടാണെന്നും പ്രേമം കൊണ്ടാണെന്നും സാധാരണമാണെന്നും ധരിച്ച്‌ വെച്ചത് തന്റെ ശരീരത്തെ ചൂഷണം ചെയ്യല്‍ ആണെന്നും, അത് Marital rape ആണെന്നും തിരിച്ചറിയാന്‍ വൈകിയ സ്ത്രീകളെ എനിക്ക് അറിയാം.കെട്ടിയിട്ട് ശാരീരികമായി ഉപയോഗിക്കുന്നത് മാത്രമല്ല Rape, സമ്മതമില്ലാതെ sex ന് വേണ്ടി സമീപിക്കുന്നതും, എതിര്‍ത്തിട്ടും sex ന് നിര്‍ബന്ധിക്കുന്നതും, റേപ്പ് തന്നെയാണ്, അതിനിയിപ്പോള്‍ ഭാര്യ ആണെങ്കിലും.ഇന്ന് ഞാന്‍ ഇത് എഴുതുവാന്‍ കാരണം ഏറെ വൈകി എനിക്ക് വന്നൊരു phone call കൊണ്ട് മാത്രമാണ്,

‘എടി എനിക്ക് മടുത്തു അയാള്‍ക്ക് ഏത് നേരവും sex വേണം, അയാള്‍ക്ക് എന്നോട് സ്നേഹമുണ്ട് എന്റെ എല്ലാ ആഗ്രഹങ്ങളും നടത്തി തരും എന്നെ പൊന്നു പോലെയാ നോക്കുന്നെ, പക്ഷെ എന്നും sex വേണം, വയ്യെന്നോ ഇന്ന് വേണ്ടെന്നോ പറഞ്ഞാലും നിര്‍ബന്ധിക്കും, സങ്കടപ്പെട്ടോ ദേഷ്യപെട്ടോ ഏത് വിധേനെയും അയാള്‍ sex ചെയ്യും, Oral sex ന് നിര്‍ബന്ധിക്കും ചെയ്യിപ്പിക്കും, ഓരോ രാത്രിയിലും രണ്ടോ മൂന്നോ പ്രാവശ്യം,

വിവാഹം കഴിഞ്ഞ സമയത്ത് അമ്മയോട് പറഞ്ഞപ്പോള്‍ അവള്‍ക്ക് കിട്ടിയ മറുപടി നിന്നോട് അവന് അത്ര സ്‌നേഹം ഉള്ളത് കൊണ്ടല്ലേ എന്നാണ്,പക്ഷെ ഇപ്പോള്‍ അവള്‍ക്ക് തീരെയും സഹിക്കുവാന്‍ കഴിയാതെ ആയിരിക്കുന്നു,

ആര്‍ത്തവ സമയത്ത് oral sex ചെയ്യിപ്പിക്കുന്നു, പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഭര്‍ത്താവിന്റെ ശാരീരിക ചൂഷണം വര്‍ധിച്ചു വരുന്നതില്‍ ആ പെണ്‍കുട്ടി വേവലാതി പെട്ട് കൊണ്ടിരിക്കുന്നു, ശരീരം ക്ഷീണിക്കുന്നു, ഓഫീസിലും ബസിലും അടുക്കളയിലും നിന്നവള്‍ ഉറക്കം തൂങ്ങുന്നു,രണ്ട് വയസും നാല് വയസും പ്രായമുള്ള കുഞ്ഞുങ്ങളെ ഓര്‍ക്കുമ്ബോള്‍ വിവാഹ മോചനത്തിന് ധൈര്യമില്ലാത്തവള്‍,കരഞ്ഞും മൂക്കൊലിപ്പിച്ചും അവള്‍ പറഞ് തീര്‍ത്തത് സ്നേഹ സമ്ബന്നനായ ഭര്‍ത്താവിന്റെ ലൈംഗിക ചൂഷണങ്ങളെ കുറിച്ചാണ്,പങ്കാളിയുടെ നോ എന്നാല്‍ വേണ്ട എന്ന് തന്നെയാണ് അര്‍ഥം.

വേണ്ട എന്ന് പറഞ്ഞിട്ടും നിങ്ങളെ sex ന് നിര്‍ബന്ധിക്കുന്ന ഭര്‍ത്താക്കന്മാര്‍ നിങ്ങളെ സ്നേഹിക്കുന്നില്ല എന്ന് തന്നെ വേണം കരുതാന്‍,വേണ്ടെന്ന് പറഞ്ഞിട്ടും നിനക്ക് ഒന്നിനും താല്പര്യം ഇല്ലെന്നും, ഞാന്‍ വേറെ പെണ്ണിന്റെ കൂടെ പോയി കിടക്കാം എന്നും പറഞ്, നിങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന ഭര്‍ത്താക്കന്മാര്‍ നിങ്ങളെ സ്നേഹിക്കുന്നില്ല.അത് സാധാരണവുമല്ല.No പറഞ്ഞിട്ടും, നിങ്ങളെ ഉറങ്ങുവാന്‍ അനുവദിക്കാതെ വിശ്രമിക്കുവാന്‍ അനുവദിക്കാതെ നിങ്ങളെ ശാരീരികമായി ഉപയോഗിക്കുന്ന രീതി സാധാരണമല്ല, അത് Rape തന്നെയാണ്…
അവള്‍ പറഞ് തീര്‍ത്ത് ഫോണ്‍ വെക്കുമ്ബോള്‍,ഞാനും കരഞ് തുടങ്ങിയിരുന്നു,അവള്‍ക്ക് എന്താണ് പരിഹാരം പറഞ് കൊടുക്കുക എന്നോര്‍ത്ത് ഞാനും വേവലാതി പെട്ടു.നീ അവിടെന്ന് ഇറങ്ങു നിനക്ക് ഒരു ജോലിയില്ലേ സുഖമായി ജീവിക്കാം, നമുക്ക് legaly move ചെയ്യാം എന്ന് മാത്രം ഞാന്‍ പറഞ്ഞു.അതിനവള്‍ മൂളുക മാത്രം ചെയ്തു.നമുക്ക് ചുറ്റും Marital Rape അനുഭവിക്കുന്ന സ്ത്രീകളുണ്ട്, ഇറങ്ങി പോകുവാന്‍ വഴി ഇല്ലാത്തത് കൊണ്ട് ജീവിതം ഇരുട്ടില്‍ കരഞ് തീര്‍ക്കുന്നവരുണ്ട്,പറയാന്‍ ഉള്ളത് ‘ഭര്‍ത്താക്കന്മാരോടാണ്’ഭാര്യയുടെ NO,NO തന്നെയാണ്..

No പറഞ്ഞിട്ടും നിങ്ങള്‍ അവരെ നിര്‍ബന്ധിക്കുന്നത് Rape ആണ്,Crime ആണ്,വളെരെ മനോഹരമായ ഒരു അനുഭൂതിയുടെ സൗന്ദര്യം ആക്രമണ സ്വഭാവത്തിലൂടെ ഇല്ലാതാക്കരുത്. സ്വിച്ച്‌ ഇട്ടാല്‍ ഉണരുന്നതല്ല സ്ത്രീയുടെ ലൈംഗികത,

shortlink

Related Articles

Post Your Comments

Related Articles


Back to top button