Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNewsWriters' Corner

അന്യന്റെ കിടപ്പറയിൽ എന്ത് നടക്കുന്നു എന്ന് അന്വേഷിച്ച് വിലയിരുത്താതെ മലയാളിക്ക് ഒരു സമാധാനവുമില്ല: കുറിപ്പ്

മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തിന്റെ, അടുത്ത ഉദാഹരണമാണ് ഈ കമന്റുകൾ

മലയാളികളുടെ സദാചാര ചിന്തകളെ തുറന്നു കാട്ടി ആൻസി വിഷ്ണുവിന്റെ കുറിപ്പ്. തെന്നിന്ത്യൻ താര സുന്ദരി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായപ്പോൾ നയൻതാരയുടെ പ്രണയ കഥകൾക്ക് പിന്നാലെയാണ് മലയാളി പോയത്. കഴിഞ്ഞ ദിവസം വിഘ്നേഷ് നയൻതാരയെ വജ്രം എന്നു വിശേഷിപ്പിച്ചത് അസ്വസ്ഥതയോടെയാണ് മലയാളികൾ സ്വീകരിച്ചത്. അതിനു തെളിവാണ് അതിനെക്കുറിച്ചു വന്ന വാർത്തകൾക്ക് നേരെ പങ്കുവയ്ക്കപ്പെട്ട കമന്റുകൾ. ഇത് മലയാളികളുടെ ലൈംഗിക അരാജകത്വമാണ് കാണിക്കുന്നതെന്ന് ആൻസി പറയുന്നു.

read also: ഞങ്ങള്‍ വേര്‍പിരിഞ്ഞു, പക്ഷേ ഡിവോഴ്സായിട്ടില്ല: കാരണം വെളിപ്പെടുത്തി ആർ ജെ അമൻ

കുറിപ്പ് പൂർണ്ണ രൂപം,

നയൻതാരയും വിക്നേഷ് ശിവനും കല്യാണം കഴിച്ചപ്പോൾ വേവലാതി കൊണ്ടത് മലയാളികളാണ്, ലോകത്ത് മലയാളികളെ പോലെ വൃത്തികെട്ട മനുഷ്യർ എവിടേലും ഉണ്ടാകുമോ എന്നാണ് ചിന്തിച്ചു പോകുന്നത്.
അന്യന്റെ സ്വകാര്യ ജീവിതത്തിലേക്ക് കണ്ണാടി വെച്ച്, അവരുടെ കിടപ്പറയിൽ എന്ത് നടക്കുന്നു എന്ന് അന്വഷിച്ച് വിലയിരുത്താതെ മലയാളിക്ക് ഒരു സമാധാനവുമില്ല.

നയൻസിന്റെയും വിക്നേഷിന്റെയും വിവാഹ സമയത്ത് മലയാളികൾ വേവലാതി പെട്ടത് നയൻതാരയുടെ മുൻപത്തെ പ്രണയങ്ങളെ കുറിച്ചാണ്.

മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തിന്റെ, അടുത്ത ഉദാഹരണമാണ് ഈ കമന്റുകൾ.
അവർ അവരുടെ ജീവിതം ജീവിക്കട്ടെ പൊന്നു മനുഷ്യരെ,
നിങ്ങളുടെ ഈ കുരക്കൽ നയൻതാരയും വിക്കിയും അറിയുന്നില്ല, അവർ അവരുടെ ജീവിതം ജീവിക്കുവാണ്,

അന്യന്റെ സന്തോഷം കാണുമ്പോൾ എന്തിനാണ് മനുഷ്യർക്ക് ഇത്രയും വേവലാതി…
വിക്കിടെ നയൻ, അവര് എന്തൊരു ഭംഗിയാണല്ലേ…..
സ്ത്രീയെ ബഹുമാനിക്കുന്നവന് ഭാര്യയെ വജ്രമായി തോന്നും, നിങ്ങൾക്ക് വജ്രം ഇല്ലാത്തതിന് നയനും വിക്കിയും എന്ത് ചെയ്ത്… ?

shortlink

Related Articles

Post Your Comments

Related Articles


Back to top button