മീ ടൂ മൂവ്‌മെന്റിനെ പരിഹസിച്ച നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ക്ക് നേരെ വിമർശനം ശക്തമാകുകയാണ്. ‘എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണ്. അല്ലെങ്കില്‍ ഒരു 15 വര്‍ഷം എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത് എന്നായിരുന്നു’ ധ്യാനിന്റെ പ്രതികരണം. ഇപ്പോള്‍ ഈ വിഷയത്തില്‍ ആന്‍സി വിഷ്ണു പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. ധ്യാന്‍ നല്ലൊരു നടനും സംവിധായകനുമാണ്, വിവേകമുള്ളൊരു മനുഷ്യന്‍ കൂടി ആകേണ്ടതുണ്ടെന്ന് ആന്‍സി കുറിക്കുന്നു.
read also: ചൂട് കനക്കുന്നു: തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഖത്തർ
ആന്‍സി വിഷ്ണുവിന്റെ കുറിപ്പ്,
ധ്യാന്‍ ശ്രീനിവാസന്‍ നല്ലൊരു നടനും സംവിധായാകനുമാണ്. വിവേകമുള്ള മനുഷ്യന്‍ കൂടി ആകേണ്ടതുണ്ട്. ഒരു അഭിമുഖത്തില്‍ വന്നിരുന്ന് മീ ടു പണ്ടായിരുന്നേല്‍ ഞാനും പെട്ടിരുന്നേനെ എന്ന് പറയുന്നത് എന്ത് അസംബന്ധമാണ്. മീ ടു ഒരു വലിയ പ്ലാറ്റ്‌ഫോം ആണ്, സ്ത്രീകള്‍ക്ക് മീ ടു എന്നൊരു മൂവ്‌മെന്റ് നല്‍കുന്നത് വലിയൊരു കരുതലാണ്. അതിനിയും മനസിലാക്കാത്തവരാണ് നമ്മുടെ യുവനടന്മാര്‍. അത് മനസിലാക്കാത്തത് കൊണ്ട് തന്നെയാണ് മീ ടു എന്ന് കേള്‍ക്കുമ്ബോള്‍ നിങ്ങള്‍ക്ക് ഇക്കിളിപ്പെടുത്തുന്ന ചിരിയും, ചുണ്ട് കോടിയ ചിരിയും വരുന്നത്.
ഒരു സിനിമയുടെ പ്രൊമോഷന് വന്നിരുന്ന് സിനിമയില്‍ ചെറിയൊരു കളിയുണ്ട് എന്ന് പറയുന്നത് തുറന്ന പുസ്തകമായി സംസാരിക്കുന്നതായി കരുതാന്‍ പറ്റുമോ. സിനിമയും സിനിമ അഭിനേതാക്കളും സമൂഹത്തെ വളെരെ കാര്യമായി തന്നെ സ്വാധീനിക്കുമ്ബോള്‍ ഇത്തരം സംസാരങ്ങള്‍ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുന്നത് എത്തരത്തില്‍ ആകും.
സിനിമ ഒരു കലാരൂപമാണ്, അത് സംവിധായകന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണ്. പക്ഷെ സിനിമക്ക് പുറത്ത് വന്നിരുന്ന് കളി, കുളി ന്നൊക്കെ പറഞ്ഞാല്‍ അത് തുറന്ന പുസ്തകതിന്റെ തുറന്ന സംസാരമായി അംഗീകരിക്കുവാന്‍ ലേശം ബുന്ധിമുട്ടുണ്ട്. ചില നടന്‍മാര്‍ കുറെ കൂടി വിവേകം സംസാരങ്ങളില്‍ കാണിച്ചിരുന്നേല്‍ എന്ന് ആഗ്രഹിച്ച് പോകുന്നു..
Post Your Comments