UAELatest NewsNewsInternationalGulf

ഒരു ദിവസമെങ്കിലും പോലീസാകണം: 9 വയസുകാരന്റെ ആഗ്രഹം നിറവേറ്റി അബുദാബി പോലീസ്

അബുദാബി: 9 വയസുകാരന്റെ ആഗ്രഹം നിറവേറ്റി അബുദാബി പോലീസ്. ഒരു ദിവസമെങ്കിലും പോലീസ് ഉദ്യോഗസ്ഥനാകണമെന്ന കുട്ടിയുടെ ആഗ്രഹമാണ് അബുദാബി പോലീസ് സാക്ഷാത്ക്കരിച്ചത്. വിർജീനിയ ഇന്റർനാഷണൽ പ്രൈവറ്റ് സ്‌കൂളിലെ 9 വയസ്സുള്ള ഖലീഫ എന്ന വിദ്യാർത്ഥിയുടെ സ്വപ്‌നമാണ് അബുദാബി പോലീസിന്റെ സഹായത്തോടെ പൂവണിഞ്ഞത്.

Read Also: മേയർ വർഗീസിന്റെ ഭാര്യക്ക് സ്ത്രീധനം കിട്ടിയതാണ് തൃശൂർ പട്ടണം, ശക്തൻ തമ്പുരാൻ്റെ നാട്ടിൽ ശപ്പൻ തമ്പുരാൻ: അഡ്വ. ജയശങ്കർ

പോലീസ് കുപ്പായവും തൊപ്പിയും ധരിച്ച് ഉദ്യോഗസ്ഥരോടൊപ്പം ജോലി ചെയ്യുന്ന ഖലീഫയുടെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാണ്. സ്റ്റേഷന്റെ വിപുലമായ കൺട്രോൾ സെന്ററിലും ഔദ്യോഗിക സുരക്ഷാ പട്രോളിംഗ് വാഹനത്തിലും പ്രവർത്തിക്കാനുള്ള അവസരം ഖലീഫയ്ക്ക് ലഭിച്ചു.

50-ാമത് യു.എ.ഇ ദേശീയ ദിനവും അന്തർദേശീയ വികലാംഗ ദിനവും ആഘോഷിക്കുന്ന വേളയിൽ ഖലീഫയുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ സന്തോഷമുണ്ടെന്ന് അബുദാബി പോലീസ് പറഞ്ഞു.

Read Also: എട്ടു മണിക്കൂറോളം പീഡനം, പെൺകുട്ടികൾ വേദനമാറി ആക്ടറ്റീവാകാൻ ലഹരിമരുന്ന്: കേരളത്തിലും സജീവമായി ചുവന്ന തെരുവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button