PathanamthittaKeralaNattuvarthaLatest NewsNews

ബാലികയെ പീഡിപ്പിച്ചു : പ്രതിക്ക് 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് അതിവേഗ പോക്സോ കോടതി

ചങ്ങനാശ്ശേരി അതിവേഗ പോക്സോ കോടതി ആണ് ശിക്ഷ വിധിച്ചത്

ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ച കേസില്‍ 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. എരുമേലി എഴുകുംമണ്ണ് ഈട്ടിക്കല്‍ ജോണ്‍ തോമസിനെയാണ് കോടതി ശിക്ഷിച്ചത്. ചങ്ങനാശ്ശേരി അതിവേഗ പോക്സോ കോടതി ആണ് ശിക്ഷ വിധിച്ചത്.

40 വര്‍ഷം ആണ് വിവിധ വകുപ്പുകള്‍ പ്രകാരം​ കഠിനതടവ് അനുഭവിക്കേണ്ടത്. ഇത്​ ഒരുമിച്ച്​ അനുഭവിച്ചാൽ മതിയെന്ന്​ വിധിയില്‍ വ്യക്തമാക്കിയതിനാൽ 20 വര്‍ഷമാകും തടവ്​.

Read Also : ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് അപകടം : ഡ്രൈ​വ​ർ ചാ​ടിയിറങ്ങി രക്ഷപ്പെട്ടു

പീഡനകേസിൽ എരുമേലി പൊലീസാണ്​ കേസ്​ രജിസ്​റ്റര്‍ ചെയ്തത്​. പിഴത്തുകയായ ഒരു ലക്ഷം രൂപ പീഡനത്തിരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്ന് കോടതി നിർദേശിച്ച്. പിഴ അടച്ചില്ലെങ്കിൽ രണ്ടു വര്‍ഷംകൂടി തടവ് അനുഭവിക്കണമെന്ന്​ ചങ്ങനാശ്ശേരി അതിവേഗ പ്രത്യേക കോടതി ജഡ്ജി പി. ജയചന്ദ്ര​ൻ ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button