ലണ്ടൻ: കോവിഡ്-19ന്റെ പുതിയ വകഭേദമായ ഒമിക്രോൺ യു.കെയിൽ പടർന്നു പിടിക്കുന്നുവെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി സജിദ് ജാവിദ്. ഹൗസ് ഓഫ് കോമൺസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും പുതിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ഇംഗ്ലണ്ടിൽ 261 കേസുകളും സ്കോട്ട്‌ലാൻഡിൽ 71 കേസുകളും, വെയിൽസിൽ നാലും രോഗികളാണുള്ളത്. ആകെ മൊത്തം യു.കെയുടെ കണക്കെടുത്താൽ 336 രോഗികളുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇവയെല്ലാം വിദേശയാത്ര നടത്താത്ത രോഗികളുടെ കണക്കാണ്. ഇതിൽ നിന്നും യു.കെയിൽ സാമൂഹിക വ്യാപനം ആരംഭിച്ചുവെന്ന് സർക്കാർ സ്ഥിരീകരിക്കുന്നു.
യു.കെയുടെ റെഡ് ലിസ്റ്റിൽ, യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ നൈജീരിയ ചേർത്തതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. ശാസ്ത്രജ്ഞന്മാർക്ക് പുതിയ വകഭേദത്തെ ചെറുക്കാനുള്ള വഴി തുറന്നു കിട്ടുന്നത് വരെ പ്രതിരോധ മാർഗങ്ങൾ ശക്തമാക്കുക മാത്രമാണ് മുന്നിലുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments