Latest NewsNewsInternational

മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടി, യുകെയില്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കി

ലണ്ടന്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള  വിസ നിയമങ്ങള്‍ കര്‍ശനമാക്കി യു.കെ. വിദേശ വിദ്യാര്‍ത്ഥികള്‍ ആശ്രിത വിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണമാണ് പ്രാബല്യത്തിലായത്. പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച്ച് കോഴ്‌സുകളോ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുള്ള കോഴ്‌സുകളോ പഠിക്കാനെത്തുന്നവര്‍ക്കു മാത്രമേ ഇനി കുടുംബാംഗങ്ങളെ കൊണ്ടുവരാനാകൂ.

Read Also: ദൈവ വിശ്വാസിയാണ് ഞാൻ, കൃപാസനത്തിന്റെ ഭയങ്കര ഭക്തയാണ്, ഒരുപാട് അത്ഭുതങ്ങൾ എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട്: ആശ അരവിന്ദ്

ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ ചേരുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള കര്‍ശനമായ വിസ നിയമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് പറയപ്പെടുന്നു. പുതിയ ചട്ടങ്ങള്‍ ഈ മാസം മുതല്‍ പ്രാബല്യത്തില്‍ വരും. ‘ഇന്ന് മുതല്‍, ഭൂരിഭാഗം വിദേശ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല’ സോഷ്യല്‍ മീഡിയയിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button