KozhikodeLatest NewsKeralaNattuvarthaNews

ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മന്ത്രവാദകേന്ദ്രത്തിൽ യുവതി മരിച്ചു: ഭർത്താവ് ജമാലിനെതിരെ പരാതി

കോഴിക്കോട്: ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മന്ത്രവാദകേന്ദ്രത്തിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതി. മന്ത്രവാദചികിത്സയെ തു‍ടർന്ന് കോഴിക്കോട് നാദാപുരം കല്ലാച്ചി സ്വദേശി നൂര്‍ജഹാനാണ് മരിച്ചത്‌. ഭർത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ചതായി യുവതിയുടെ ബന്ധുക്കൾ പരാതിയിൽ പറയുന്നു.

ആലുവയിലെ മന്ത്രവാദ കേന്ദ്രത്തില്‍വച്ചാണ് നൂർജഹാന്‍ മരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. പോലീസ് ഇടപെട്ട് നൂർജഹാൻ്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button