ദുബായ്: യുഎഇയിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയങ്ങളിൽ മാറ്റം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ വൈകിട്ടു 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയുമായിരിക്കും ഇനി യുഎഇയിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത്.
2022 ജനുവരി 1 മുതൽ പുതിയ സമയക്രമത്തിലായിരിക്കും സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത്. വെള്ളിയാഴ്ച ഉച്ച മുതൽ ശനി, ഞായർ എന്നീ ദിവസങ്ങളിലായിരിക്കും വാരാന്ത്യ അവധി.
അബുദാബി, ദുബായ് സർക്കാരുകൾ പുതിയ പ്രവൃത്തി ആഴ്ച ഘടന പിന്തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments