കോഴിക്കോട് : നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ് ഐയ്ക്ക് ഷട്ടിൽ കളിക്കുന്നതിനിടെ ദാരുണാന്ത്യം. കക്കട്ട് പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് കെ പി രതീഷ് ആണ് മരിച്ചത്. അമ്പത്തിയൊന്ന് വയസായിരുന്നു.
രാവിലെ എട്ടു മണിയോടെ കൂട്ടുകാരോടൊപ്പം ഷട്ടില്‍ കളിക്കുന്നതിനിടെയാണ് സംഭവം. സുഹൃത്തുക്കൾ ഉടന്‍ തന്നെ കക്കട്ടിലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : കരിപ്പൂരില്‍ പിടിച്ചെടുത്ത സ്വർണം കാണാതായ സംഭവത്തിൽ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പരേതനായ നാണുവാണ് അച്ഛന്. മാതാവ്. ജാനു. ഭാര്യ: ഷാനിമ. മകള്‍: അഷിമ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും.
Post Your Comments