ന്യൂഡൽഹി : സൈന്യത്തിന്‍റെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാരിന് മുന്നിൽ 5 ആവശ്യങ്ങൾ മുന്നോട്ട് വെച്ച് പ്രബല ഗോത്ര വിഭാഗ സംഘടനയായ കൊന്യാക് യൂണിയൻ. സംഭവത്തിൽ കുറ്റക്കാരായ സൈനികർക്കെതിരെ നടപടി എടുക്കുക, സായുധ സേന പ്രത്യകാധികാര നിയമം പിൻവലിക്കുക, അസം റൈഫിൾസിനെ മോൺ ജില്ലയിൽ നിന്ന് പിൻവലിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചത്. ഒപ്പം സ്വതന്ത്ര ഏജൻസി കേസ് അന്വേഷിക്കണമെന്നും കൊന്യാക് യൂണിയൻ ആവശ്യപ്പെട്ടു.
അതേസമയം, വെടിവെയ്പ്പിൽ സൈന്യത്തിന് നേരെ ആഭ്യന്തര അന്വേഷണം തുടങ്ങിയിരുന്നു. സൈന്യത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ആഭ്യന്തര അന്വേഷണം നടക്കുന്നത്. മേജർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. ഇന്റലിജൻസ് വീഴ്ച്ച പ്രദേശവാസികളുമായ നടന്ന സംഘർഷം അടക്കമുള്ള കാര്യങ്ങൾ ഇവർ അന്വേഷിക്കും.
Read Also : മുംബൈയില്‍ തിരിച്ചെത്തിയ 109 യാത്രക്കാരെ കണ്ടെത്താനായില്ല: ഒമിക്രോണ്‍ ഭീഷണിയില്‍ രാജ്യം ജാഗ്രതയിൽ
സൈന്യത്തിന്റെ പ്രത്യേക യൂണിറ്റായ ഇരുപത്തിയൊന്നാം പാരാസെപ്ഷ്യൽ ഫോഴ്സിലെ സൈനികര്‍ക്കെതിരെയാണ് പൊലീസ് കേസ്. യാതൊരു പ്രകോപനവും ഇല്ലാതെ ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ്
എഫ്.ഐ.ആറില്‍ പറയുന്നത്.
Post Your Comments