ThiruvananthapuramLatest NewsKeralaNattuvarthaNews

മ​ദ്യ​പാ​നി​യെന്നാരോപിച്ച് കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ മ​ർ​ദിച്ചു:വിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കരൾ രോ​ഗി മരിച്ചു

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെയാണ് മ​രണം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ണ്ട​ക്ട​ർ മ​ർ​ദി​ച്ചതി​ന്‍റെ മ​നപ്രയാസത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ‌ക​ര​ൾ രോ​ഗി മ​രി​ച്ചു. കൊ​ല്ലം ഭ​ര​തി​പു​രം സ്വ​ദേ​ശി അ​നി​യാ​ണ് മരിച്ചത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെയാണ് മ​രണം.

ഗു​രു​ത​ര ക​ര​ൾ രോ​ഗി​യാ​യ അ​നിയെ മ​ദ്യ​പാ​നി​യെ​ന്ന് വി​ളി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ സീ​റ്റി​ൽ കി​ട​ന്ന് ഉ​റ​ങ്ങി​യ​തി​ന് ക​ണ്ട​ക്ട​ർ മ​ർ​ദി​ച്ചി​രു​ന്നു. ​ക​ഴി​ഞ്ഞ മാ​സം 20നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് ക​ടു​ത്ത മാ​ന​സി​ക​സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്ന അ​നി ആത്മഹത്യയ്ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ബം​ഗ​ളൂ​രു​വി​ലെ ന​ഴ്സി​ങ്​ സ്ഥാ​പ​ന​ത്തി​ൽ സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയെടുത്തു : പ്രതി അറസ്റ്റിൽ

ബ​ന്ധു​ക്ക​ളെ​ത്തി ജീവൻ ര​ക്ഷി​ച്ചെങ്കിലും ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ അ​നി ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലായിരുന്നു. ഇതി​നി​ടെ​യാ​ണ് അനി മ​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button