Latest NewsKerala

‘ലാലേട്ടാ പ്രണവിനെ കെട്ടിച്ചു താ’ മോഹൻലാലിൻറെ ലൈവിൽ കല്യാണാലോചന, അമ്മായിഅപ്പനെ ഏട്ടാ എന്ന് വിളിക്കാമോ എന്ന് കമന്റ്

വൈഷ്ണവി എന്ന ഒരു ആരാധികയാണ് മോഹൻലാലിനോട് പ്രണവ് ഏട്ടനെ കെട്ടിച്ചു താ എന്ന് ലാലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം: പ്രണവ് മോഹൻലാലിനെ കെട്ടിച്ചു തരാമോ എന്ന് മോഹൻലാലിനോട് നേരിട്ട് ചോദിച്ചു പെൺകുട്ടി. മോഹൻലാലിൻറെ ഫേസ്‌ബുക്ക് ലൈവിൽ ആണ് പെൺകുട്ടിയുടെ കമന്റ്. ഇതോടെ ഇതിനെ ട്രോളിയും മറ്റും നിരവധി മറുപടി കമന്റുകളാണ് വരുന്നത്. മരയ്ക്കാർ അറബിക്കടലിലെ സിംഹം സിനിമയുടെ വിജയത്തിന് പ്രേക്ഷകരോട് നന്ദിയറിയിച്ചുള്ള മോഹൻലാലിൻറെ ഫേസ്‌ബുക്ക് ലൈവിന് അടിയിലാണ് രസകരമായ സംഭവങ്ങൾ.

വൈഷ്ണവി എന്ന ഒരു ആരാധികയാണ് മോഹൻലാലിനോട് പ്രണവ് ഏട്ടനെ കെട്ടിച്ചു താ എന്ന് ലാലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കമന്റ് നിമിഷനേരത്തിനുള്ളിൽ വൈറലാകുകയും ചെയ്തു. അമ്മായി അപ്പനെ ഏട്ടാ എന്ന് വിളിച്ചത് മോശമായി പോയി എന്നാണ് ഒരു മറുപടി. ഇനിയിപ്പോ ഗായത്രി സുരേഷ് എന്ത് ചെയ്യുമെന്നാണ് മറ്റൊരു കമന്റ്. എന്തായാലും നിരവധി ട്രോളുകളാണ് പോസ്റ്റിനു താഴെ വരുന്നത്.

 

View this post on Instagram

 

A post shared by Ramanan Entertainments ™ (@ramananentertainments)

shortlink

Related Articles

Post Your Comments

Related Articles


Back to top button