മലപ്പുറം: കെ ടി ജലീൽ മുസ്ലിം സമുദായത്തിന് തന്നെ ബാധ്യതയാണെന്ന് ഫാത്തിമ തഹ്ലിയ. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരന്റെയും സംഘപരിവാർകാരന്റെയും അതെ തന്ത്രമാണ് കെ.ടി ജലീൽ പയറ്റുന്നതെന്നും, വിഭിന്നമായ ആദർശങ്ങൾ ഉൾക്കൊള്ളുന്ന വിവിധ മുസ്ലീം സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടെയാണ് മുസ്ലിം ലീഗ് പ്രവർത്തിക്കുന്നതെങ്കിൽ മുസ്ലിം സമുദായത്തെ സുന്നി – സുന്നിയിതര എന്ന രീതിയിൽ ഭിന്നിപ്പിച്ച് പരസ്പരം തമ്മിലടിപ്പിക്കുന്ന കുതന്ത്രമാണ് കെ.ടി ജലീൽ നടത്തിപ്പോരുന്നതെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
ലീഗ് വിരോധത്തിന് അപ്പുറത്തേക്ക് യാതൊരു രാഷ്ട്രീയവും പറയാനില്ലാത്ത കെ ടി ജലീൽ സമുദായത്തിന് തന്നെ ബാധ്യതയാണെന്ന് ഫാത്തിമ തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു. വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുൻപന്തിയിൽ കെ ടി ജലീൽ നിൽക്കുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു വിമർശനം ഉന്നയിച്ചതെന്നാണ് സംഭവത്തിൽ ലീഗ് അനുകൂലികളുടെ പക്ഷം.
അതേസമയം, തഹ്ലിയയുടെ പരാമർശത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
Post Your Comments