
ഇംഫാല്‍: കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് ഇന്ത്യന്‍ സൈന്യം. മണിപ്പൂരില്‍ ചൈനീസ് പൗരന്റെ ഭാര്യയായ മ്യാന്‍മാര്‍ വംശജ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് വന്‍തോതിലുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. മോറെ നഗരത്തിലുള്ള വീട്ടിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
Read Also : സിസിടിവിയില്‍ സ്‌പ്രേ ചെയ്ത ശേഷം എടിഎമ്മില്‍ നിന്ന് ലക്ഷങ്ങൾ കവര്‍ന്നു: അഞ്ച് അംഗ സംഘത്തിനായി തിരച്ചില്‍
വിപണിയില്‍ 500 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് ആസം റൈഫിള്‍സ് നടത്തിയ പരിശോധനയില്‍ പിടികൂടിയത്. 54 കിലോ ബ്രൗണ്‍ ഷുഗര്‍, 154 കിലോ ഐസ് മെത്ത് എന്നിവയാണ് കണ്ടെടുത്ത്. കടലാസ് പെട്ടയിലാക്കി വീടിനുള്ളിലെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മ്യാന്‍മാറിലെ മംഡലെ സ്വദേശിനിയായ യുവതി മാസങ്ങളായി ഈ വീട്ടില്‍ താമസിച്ചുവരികയാണ്. രണ്ട് മാസം മുമ്പ് ഇവര്‍ ചൈനീസ് പൗരനെ വിവാഹം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സൂചനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
Post Your Comments