അമരാവതി: ആന്ധ്രയിലെ കടപ്പ നഗരത്തില്‍ എടിഎം തകര്‍ത്ത് 17 ലക്ഷം കവര്‍ന്ന അഞ്ച് അംഗ സംഘത്തിനായി തിഅന്വേഷണം ആരംഭിച്ചു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
കെഎസ്ആര്‍എ എന്‍ജിനീയറിങ് കോളേജിന് സമീപത്തെ എസ്ബിഐയുടെ എടിഎമ്മാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകർത്ത് കൊള്ളയടിച്ചത്. എടിഎമ്മില്‍ പണം നിക്ഷേപിച്ചിരിക്കുന്ന ഭാഗം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റി പണം തട്ടിയെടുക്കുകയായിരുന്നു.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി കേന്ദ്രതീരുമാനം
അഞ്ചുപേരടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവിയില്‍ സ്‌പ്രേ ചെയ്ത ശേഷം മോഷണം നടത്തിയതിനാല്‍ ക്യാമറകളില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. ചൊവ്വാഴ്ച രാവിലെ മോഷണം നടന്ന കാര്യം മനസിലാക്കിയ ബാങ്ക് ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments