Latest NewsIndiaNews

ഭാര്യയുമായി തർക്കം: നവജാത ശിശുവിന്റെ കാലിൽ തൂക്കി ചുമരിലെറിഞ്ഞ് കൊന്ന് പിതാവ്

ഡൽഹി: ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് നവജാത ശിശുവിന്റെ കാലിൽ തൂക്കി ചുമരിലെറിഞ്ഞ് കൊന്ന പിതാവ് അറസ്റ്റിൽ. ഡിസംബർ മൂന്നിന് മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു ഇയാൾ. ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ഇരുപത്തിയാറുകാരനായ യുവാവ് കുഞ്ഞിനെ ചുമരിലെറിഞ്ഞ് കൊല്ലുകയായിരുന്നു.

മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്നും ആക്രമണത്തിൽ കുഞ്ഞിന്റെ തലയോട്ടി പൂർണമായും തകർന്നിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവം നടന്ന രാത്രി പോലീസ് വീട്ടിലെത്തിയപ്പോൾ യുവാവ് മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു.

ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മന്ത്രവാദകേന്ദ്രത്തിൽ യുവതി മരിച്ചു: ഭർത്താവ് ജമാലിനെതിരെ പരാതി

സ്ഥിരം മദ്യപാനിയായ യുവാവ് ഭാര്യയുമായി ദിവസവും വഴക്കിടുമായിരുന്നുവെന്ന് അയൽവാസികൾ പോലീസിനെ അറിയിച്ചു. സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയാണ് യുവതി. യുവാവിന് ജോലിയുണ്ടായിരുന്നില്ല. സംഭവം നടന്ന രാത്രി യുവാവ് ഭാര്യയോട് കയർത്ത് സംസാരിച്ചപ്പോൾ ഭാര്യ എതിർത്ത് സംസാരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് യുവാവ് കുഞ്ഞിനെ വകവരുത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button