ബാഗ്ദാദ്: ഇറാഖിൽ നടന്ന കനത്ത വ്യോമാക്രമണത്തിൽ 6 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊല്ലപ്പെട്ടു. അന്താരാഷ്ട്ര സൈനിക സഖ്യത്തിന്റെ വിമാനം നടത്തിയ നിരീക്ഷണ പറക്കലിലാണ് അൻബാർ പ്രവിശ്യയിൽ തമ്പടിച്ചിരിക്കുന്ന തീവ്രവാദികളെ കണ്ടത്.
മരുഭൂമിയിലെ തീവ്രവാദികളുടെ സങ്കേതം പിന്നീട് ഇറാഖി വ്യോമസേന ആക്രമിച്ചു തകർക്കുകയായിരുന്നുവെന്ന് ഇറാഖി സൈന്യത്തിന്റെ ചീഫ് കമാൻഡർ യാഹിയ റസൂൽ പറഞ്ഞു. വ്യോമാക്രമണം നടന്ന സ്ഥലത്ത് കൂടുതൽ ഭീകരരോ ആയുധങ്ങളോ ഉണ്ടോ എന്നറിയാൻ ആക്രമണ ശേഷം ഒരു സംഘം സൈനികരെ അങ്ങോട്ടയച്ചിരുന്നുവെന്നും സൈന്യം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി സൈന്യത്തിനെതിരെ നിരവധി ഭീകരാക്രമണങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നടത്തിയിട്ടുണ്ട്. ഇതോടെയാണ് ഇറാഖി സൈന്യം ശക്തമായി തിരിച്ചടിക്കാൻ തുടങ്ങിയത്.
Post Your Comments