ന്യൂയോർക്ക്: അടുത്ത വർഷം ചൈനയിൽ ആരംഭിക്കാനിരിക്കുന്ന ബീജിംഗ് ഒളിമ്പിക്സ് നയതന്ത്രപരമായി ബഹിഷ്കരിക്കാനൊരുങ്ങി യു.എസ്. 2022 ഫെബ്രുവരി നാലിനാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്.
ഉയിഗുർ മുസ്ലിങ്ങളോടുള്ള മനുഷ്യത്വരഹിതമായ ചൈനയുടെ പെരുമാറ്റം കാരണമാണ് യു.എസിന്റെ ഈ തീരുമാനം. ഉയിഗുർ കൂട്ടക്കൊലകൾ, മനുഷ്യരാശിയോടുള്ള കുറ്റമായാണ് അമേരിക്ക കാണുന്നത്. ശീതയുദ്ധത്തിന്റെ സമയത്തുള്ള പ്രതിരോധ മുറകളാണ് അമേരിക്കയുടെ ഈ നടപടികൾ അനുസ്മരിപ്പിക്കുന്നത്.
അതേസമയം, അമേരിക്കൻ നയതന്ത്ര പ്രതിനിധികൾ മാത്രമേ ഒളിമ്പിക്സ് ബഹിഷ്കരിക്കുന്നുള്ളൂവെന്നും, അത്ലറ്റുകൾക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുവാദം ഉണ്ടായിരിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി മാധ്യമങ്ങളെ അറിയിച്ചു.
Post Your Comments