വാഷിംഗ്ടൺ: ലോകത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഏറിയ പങ്കും സംഭാവന ചെയ്യുന്നത് അമേരിക്കയെന്ന് റിപ്പോർട്ടുകൾ. 2016-ൽ, അമേരിക്കയിൽ നിന്നും മാത്രമായി ഏകദേശം 4.2 കോടി മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യമാണ് പുറം തള്ളിയത്.
ബ്രിട്ടൻ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളും വമ്പിച്ച അളവിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ അത്ഭുതകരമായ കണ്ടുപിടുത്തങ്ങളിൽ ഒന്നായിരുന്നു പ്ലാസ്റ്റിക്കെന്നും എന്നാൽ, ഇന്ന് കാണുന്നയിടങ്ങളെല്ലാം പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂടിക്കിടക്കുകയാണെന്നും റിപ്പോർട്ട് തയ്യാറാക്കാൻ നേതൃത്വം വഹിച്ച മാർഗരറ്റ് സ്പ്രിങ് പറയുന്നു.
കപ്പലുകൾ മറ്റ് സമുദ്രഗതാഗത മാർഗങ്ങൾ എന്നിവ പുറം തള്ളുന്ന മാലിന്യങ്ങളിലൂടെണ് സമുദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞു കൂടുന്നതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഇങ്ങനെ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്ര ജീവികളുടെ ആവാസ വ്യവസ്ഥയെയാണ് ബാധിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോത് കുറയ്ക്കാനുള്ള നിർദേശങ്ങളും പരിഹാര മാർഗ്ഗങ്ങളും റിപ്പോർട്ട് നൽകുന്നുണ്ട്.
Post Your Comments