തിരുവനന്തപുരം: ഡിസംബര്‍ ഒന്നിന് ശേഷം ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേരുടെ സാമ്പിളുകളാണ് കോവിഡ് പോസിറ്റീവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന കോവിഡ് പോസിറ്റീവായവരുടെ സാമ്പിളുകള്‍ ജനിതകശ്രേണീകരണത്തിന് അയച്ചു വരുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള പരിശോധനയാണ് നടത്തുന്നത്.
ആദ്യഘട്ടത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള ഹൈ റിസ്‌ക് രാജ്യങ്ങളില്‍ റഷ്യ ഇല്ലാത്തത് കൊണ്ടാണ് അവിടെ നിന്നും വന്ന ചിലരെ അന്ന് പരിശോധിക്കാത്തത്. എന്നാല്‍ കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ ഹൈ റിസ്‌ക് രാജ്യങ്ങളുടെ കൂട്ടത്തില്‍ റഷ്യയുണ്ട്. ഇപ്പോള്‍ റഷ്യയില്‍ നിന്നു വരുന്ന യാത്രക്കാരേയും പരിശോധിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.
Post Your Comments