MalappuramKozhikodeWayanadKannurNattuvarthaLatest NewsKeralaNews

മലബാർ കർഷക സമരങ്ങളുടെ ഈറ്റില്ലം, കുഞ്ഞാക്കമ്മയെ പോലെയുള്ള സ്ത്രീകളുടെ പോരാട്ട ഭൂമി: തോമസ് ഐസക്

തിരുവനന്തപുരം: മലബാർ കർഷക സമരങ്ങളുടെ ഈറ്റില്ലമാണെന്ന് ചരിത്രത്തെ ഉദ്ധരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. ‘വടക്കേ മലബാറിലെ ഒട്ടേറെ കർഷകസമരങ്ങളുടെ 75-ാം വാർഷികമാണ് ഇനിയുള്ള 1-2 വർഷങ്ങൾ. യുദ്ധാനന്തരകാലത്ത് വിപ്ലവ മുന്നേറ്റം കരിഞ്ചന്തയ്ക്കെതിരായും മരാദ്യപാട്ടം നിജപ്പെടുത്താനും ഒഴിപ്പിക്കൽ നിരോധിക്കാനും തരിശുഭൂമി കൃഷി ചെയ്യുന്നതിനും എല്ലാമുള്ള സമരങ്ങളായി രൂപംകൊണ്ടു’, തോമസ് ഐസക് പറഞ്ഞു.

Also Read:റെഡ് സീം ഫിലിം ഫെസ്റ്റിവൽ: മലയാള സിനിമ ഉൾപ്പെടെ രണ്ട് ഇന്ത്യൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും

‘ഈയൊരു പശ്ചാത്തലത്തിലാണ് 1946-ലെ നെല്ലെടുപ്പ്, വിളകൊയ്ത്ത് സമരങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്. കണ്ടക്കൈ അധികാരി ഇ.പി. ഗോവിന്ദൻ നമ്പ്യാർ തന്റെ തരിശുഭൂമിയിൽ നിന്ന് പുരകെട്ടി മേയാനുള്ള പുല്ല് പറിച്ചെടുക്കാനുള്ള അവകാശം നിഷേധിച്ചു. 1946 ഡിസംബർ 19-ന് കൃഷിക്കാർ ബലം പ്രയോഗിച്ച് പുല്ല് പറിച്ചെടുത്തു. തൊട്ടടുത്ത ദിവസം തന്നെ എം.എസ്.പി കണ്ടക്കൈയിലും പരിസരപ്രദേശത്തും വന്നിറങ്ങി. ഭീകരമർദ്ദനം അഴിച്ചുവിട്ടു.

കർഷകസംഘത്തിന്റെ ചില പ്രധാന പ്രവർത്തകരുടെ വയലിലെ വിള കൊയ്യുന്നത് അധികാരി തടഞ്ഞു. വിത്തിട്ടവൻ വിളകൊയ്യും തടുക്കുന്നവരെ വിടില്ല വെറുതേ എന്ന മുദ്രാവാക്യത്തോടെ 1947 ഫെബ്രുവരി 14-ന് കൃഷിക്കാർ കൂട്ടായി വിളവെടുത്തു. കണ്ടക്കൈയിൽ തോക്കിനു നേരെ മാറുകാട്ടി സ്ത്രീകൾ വിളകൊയ്യുന്നു എന്നായിരുന്നു ദേശാഭിമാനിയുടെ വാർത്ത. വീണ്ടും ഭീകര മർദ്ദനം എം.എസ്.പിക്കാരും ഗുണ്ടാസംഘങ്ങളും അഴിച്ചുവിട്ടു. പൊലീസുകാർ തച്ചുടച്ച ചട്ടി, കലം മുതലായവ കുട്ടയിലാക്കി ചുമന്നുകൊണ്ട് കുഞ്ഞാക്കമ്മയുടെ നേതൃത്വത്തിൽ കണ്ടക്കൈയിലെ സ്ത്രീകൾ അധികാരിയുടെ വീട്ടിലേയ്ക്കു മാർച്ചു ചെയ്തു. കുഞ്ഞാക്കമ്മയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഈ കലം കെട്ട് സമരത്തോടെ മർദ്ദനതാണ്ഡവം ഉച്ഛസ്ഥായിയിലായി. കൃഷിക്കാർ ചെറുത്തുനിന്നു. ഈ സംഘർഷത്തിന്റെ പര്യവസാനമായിരുന്നു പാടിക്കുന്നിലെ ഏറ്റുമുട്ടൽ കൊല. കണ്ടക്കൈ കേസിൽ 33 പേർ ശിക്ഷിക്കപ്പെട്ടു. 15 പേർ റിമാന്റിൽ കഴിഞ്ഞു. 40 പേർ ഒളിവിലും.
കണ്ടക്കൈ സമരത്തിന്റെ 75-ാം വാർഷികം സമുചിതമായി ആചരിക്കുവാൻ പോവുകയാണ്’, തോമസ് ഐസക് കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button