Latest NewsUAENewsInternationalGulf

യുഎഇ ദേശീയ ദിനാഘോഷങ്ങൾ: ശൈഖ ഫാത്തിമ പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

അബുദാബി: ശൈഖ ഫാത്തിമ പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. യു എ ഇ യുടെ അമ്പതാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായാണ് ശൈഖ ഫാത്തിമ പാർക്ക് ഉദ്ഘാടനം ചെയതത്. ഖാലിദിയയിലെ അൽ ബതീൻ സ്ട്രീറ്റിലാണ് ശൈഖ ഫാത്തിമ പാർക്ക് സ്ഥിതി ചെയ്യുന്നത്.

Read Also: ബലപ്രയോഗത്തിലൂടെ വർഗീയ പ്രചരണം നടത്തി: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ പരാതി

ഉദ്ഘാടനത്തോട് അനുബന്ധിച്ച് കലാപരിപാടികൾ, സംഗീത പരിപാടികൾ, കായിക ഇനങ്ങൾ, കുട്ടികളുടെ വിനോദ പരിപാടികൾ, ഔട്ട്‌ഡോർ സിനിമ, ഫോട്ടോഗ്രാഫി പ്രദർശനം തുടങ്ങിയവ അരങ്ങേറി. അബുദാബി ഡിപ്പാർട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് തലവൻ ഫലാഹ് മുഹമ്മദ് അൽ അഹ്ബാബിയാണ് ശൈഖ ഫാത്തിമ പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

46000 സ്‌ക്വയർ മീറ്ററിലാണ് പാർക്ക് നവീകരണം നടത്തിയിരിക്കുന്നത്. ജനങ്ങൾക്കിടയിൽ ആരോഗ്യപരമായ ജീവിത ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഭക്ഷണവില്പനശാലകൾ, ചില്ലറ വില്പനശാലകൾ തുടങ്ങിയവയും പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്.

Read Also: പെൺകുട്ടികൾ 9 വയസ്സിൽ കല്യാണം കഴിക്കണം, എങ്കിലേ കൂടുതൽ പ്രസവിയ്ക്കൂ: ഇസ്ലാമിക പണ്ഡിതൻ ഡാനിയാൽ ഹക്കീക്കത്

shortlink

Related Articles

Post Your Comments

Related Articles


Back to top button