COVID 19ThiruvananthapuramKeralaNattuvarthaLatest NewsIndiaNews

ഒമൈക്രോൺ: കേന്ദ്ര വിദഗ്ധ സമിതി ചർച്ച നടത്തിയേക്കും

ഡൽഹി: ഒമൈക്രോൺ കൂടുതൽ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മൂന്നാം ഡോസ് വാക്സിനും കുട്ടികളുടെ  വാക്സിനേഷനും  സംബന്ധിച്ച് വിദഗ്ധ സമിതി ചർച്ച നടത്തിയേക്കും. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഈ രണ്ട് ആവശ്യങ്ങളും മുൻപോട്ട് വച്ചിട്ടുണ്ട്. വിദഗ്ധ സമിതി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാകും കേന്ദ്ര സർക്കാർ തീരുമാനമെടുക്കുക.

Also Read: ആൾക്കൂട്ട കൊലപാതകം : ശ്രീലങ്കൻ പൗരനെ രക്ഷിക്കാൻ ശ്രമിച്ചയാൾക്ക് ധീരതയ്ക്കുള്ള പാക് പുരസ്കാരം

ഇന്നലെ മാത്രം രാജ്യത്ത് 17 ഒമൈക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്.
ദില്ലിയിൽ 1 കേസും മഹാരാഷ്ട്രയിൽ 7 കേസുകളും രാജസ്ഥാനിൽ 9 കേസുകളുമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്.രാജസ്ഥാനിൽ ഒരു കുടുംബത്തിലെ 9 പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button