ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ശ്രീലങ്കൻ പൗരനെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച വ്യക്തിയെ ആദരിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ധീരതയ്ക്കുള്ള രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവില്‍ അവാര്‍ഡായ തംഗാ-ഇ-ഷുജാത് അദ്ദേഹത്തിന് നൽകുമെന്ന് പാക് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മാലിക് അദ്‌നാന്‍ എന്ന വ്യക്തിയാണ് പുരസ്‌കാരത്തിന് അർഹനായിരിക്കുന്നത്.
രാജ്യത്തിന് വേണ്ടി അദ്‌നാന്റെ ധീരതയെ ആദരിക്കേണ്ടതുണ്ടെന്നും സ്വന്തം ജീവന്‍ പോലും വകവെക്കാതെയാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് പ്രിയന്തയെ രക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചതെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.
ഇസ്ലാമിനെ നിന്ദിച്ചതിന്റെ പേരിലാണ് സിയാല്‍ക്കോട്ടിലെ വസീറാബാദ് റോഡിലുള്ള ഒരു സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാർ എക്സ്പോര്‍ട്ട് മാനേജരായ ശ്രീലങ്കൻ പൗരൻ പ്രിയന്തയെ കൊലപ്പെടുത്തുന്നത്. സംഭവത്തിൽ, 113 പേർ അറസ്റ്റിലായിട്ടുണ്ടെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുമെന്നും പാകിസ്ഥാൻ ശ്രീലങ്കയെ അറിയിച്ചു. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകണമെന്ന് ഇരുരാഷ്ട്രങ്ങളിലെ തലവൻമാരോടും പ്രിയന്തയുടെ ഭാര്യ ആവശ്യപ്പെട്ടിരുന്നു.
Post Your Comments