ന്യൂഡൽഹി: ഇന്ത്യയും റഷ്യയും ചേർന്ന് രൂപവത്കരിച്ച കമ്പനി യു.പിയിലെ അമേത്തിയിൽ നിന്ന് എ.കെ 203 ഇനത്തിൽപെട്ട 6,01,427 റൈഫിൾ നിർമിക്കാൻ കരാർ ഒപ്പുവെച്ചു. ഇന്ത്യൻ സായുധസേനക്കു വേണ്ടി ഇന്തോ-റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭത്തിന് റൈഫിൾ നിർമാണ ചെലവായി 5,000 കോടി രൂപ നീക്കിവെച്ചു.
Also Read : മുല്ലപ്പെരിയാര്‍ രാത്രിയില്‍ വീണ്ടും തുറന്നു : വീടുകളില്‍ വെള്ളം കയറി
പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിനൊപ്പം വടക്കൻ അതിർത്തിയിൽ ചൈന പ്രകോപനമില്ലാതെ നടത്തുന്ന കൈയേറ്റം, സൈനിക സന്നാഹങ്ങൾ വർധിപ്പിക്കൽ എന്നിവ സംബന്ധിച്ച ആശങ്ക ഇന്ത്യ റഷ്യയുമായി പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രധാനമന്ത്രി വ്ലാദിമിർ പുടിനുമായി നടന്ന ഉച്ചകോടിക്കു മുമ്പ് ഇതടക്കം നാലു കരാറുകൾ ഒപ്പുവെച്ചു. നിലവിലെ പ്രതിരോധ പങ്കാളിത്തം 2031 വരെയുള്ള അടുത്ത 10 വർഷത്തേക്ക് പുതുക്കുന്നതാണ് മറ്റൊരു പ്രധാന കരാർ.
Post Your Comments