ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ പ്രവാസി ഇന്ത്യന്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിരണ്ട്കാരനാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ചത്. യുവാവ് തൂങ്ങി മരിച്ച വിവരം ശനിയാഴ്ചയാണ് ഷാര്‍ജ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിക്കുന്നത്. പൊലീസ് പട്രോള്‍ സംഘവും ആംബുലന്‍സ് വിഭാഗവും ഉടന്‍ തന്നെ സ്ഥലത്തെത്തി.
മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രണയബന്ധവുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് സൂചന.
കാമുകി നാട്ടിലാണെന്നും അവളെ കാണാന്‍ സാധിക്കുന്നില്ലെന്നും ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും വ്യക്തമാക്കുന്ന പത്തിലേറെ വീഡിയോകൾ യുവാവ് ടിക് ടോക്കില്‍ പങ്കുവെച്ചിട്ടുള്ളതായി അന്വേഷണത്തില്‍ വ്യക്തമായി. കാമുകി തന്റെ കോളിന് പ്രതികരിക്കുന്നില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഒരു വീഡിയോയില്‍ ആത്മഹത്യ ചെയ്യുന്നത് ഉള്‍പ്പെടുന്നുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നും കൂടെ താമസിക്കുന്നവരെ വിശദമായി ചോദ്യം ചെയ്തെന്നും പോലീസ് അറിയിച്ചു.
Post Your Comments