കോട്ടയം: കൂട്ടിക്കൽ മേഖലയിൽ കനത്ത മഴ. ചപ്പാത്തിന് മുകളിലൂടെ വെള്ളം ഒഴുകുകയുണ്ടായി. ഇന്നലെ വൈകുന്നേരം മുതലാണ് ശക്തമായ മഴ ഉണ്ടായത്.
ഒക്ടോബറിലുണ്ടായ പ്രളയത്തിന് സമാനമായ മഴയാണ് അനുഭവപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് റവന്യൂ ഉദ്യോഗസ്ഥരും പൊലീസും അഗ്നിശമന ഉദ്യോഗസ്ഥരും കൂട്ടിക്കലിൽ എത്തി. ഇടുക്കി ഉറുമ്പിക്കര മേഖലയിൽ ഉരുൾ പൊട്ടിയതായും സംശയമുണ്ട്. മണിമലയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് പറഞ്ഞു.
Read Also : റവ കൊണ്ട് ഒരു അടിപൊളി ദോശ
കൊക്കയാര്‍, കൂട്ടിക്കൽ പഞ്ചായത്തിലെ ആറ്റുതീരത്ത് താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളിൽ വെള്ളം കയറി. പ്രദേശവാസികളൊക്കെ ആശങ്കയിലാണ്. കൂട്ടിക്കൽ ഒരു ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ഇതുവരെ കരകയറിയിട്ടില്ല.
Post Your Comments