ന്യൂഡല്‍ഹി: മമത ബാനര്‍ജിക്ക് മുഖ്യപ്രതി പക്ഷ പാര്‍ട്ടിയാകണമെങ്കില്‍ നല്ല കാര്യമാണെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍. ആ നീക്കം സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നും, കൃത്യമായ പദ്ധതിയോടെയായിരിക്കണം ആ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസിനെ കൂടാതെ, ദേശീയതലത്തില്‍ പ്രതിപക്ഷ സഖ്യം സാധ്യമല്ല.
സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യു.പി.എ മുന്നണിയിലെ കക്ഷികള്‍ സംയുക്തമായാണ് 2024ല്‍ പ്രതിപക്ഷ സഖ്യത്തിന്റെ മുഖം ആരാകണമെന്ന് തീരുമാനിക്കേണ്ടത്’, അദ്ദേഹം പറഞ്ഞു.
‘പക്ഷേ, അധികാരത്തിലുള്ളവരോടാണോ മറ്റുപ്രതിപക്ഷ പാര്ട്ടികളോടാണോ അവര്‍ യുദ്ധം ചെയ്യുന്നതെന്നാണ് ചോദ്യം. തെരഞ്ഞെടുപ്പ് ആസന്നമായ ഗോവയിലേക്കും മറ്റുമുള്ള തൃണമൂലിന്റെ കടന്നുവരവ് ബി.ജെ.പിയെ സഹായിക്കാനാണ്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം: ബാഘേല്‍ കൂട്ടിച്ചേർത്തു.
Post Your Comments