KannurKeralaNattuvarthaLatest NewsNews

ചിത്രകലാ വിദ്യാലയത്തിലെ താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചു : പ്രിൻസിപ്പലടക്കം ഒൻപത് പേർക്കെതിരെ കേസ്

പ്രിൻസിപ്പൽ എ രവീന്ദ്രനടക്കം ഒൻപതുപേർക്കെതിരെയാണ് കേസെടുത്തത്

കണ്ണൂർ: താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചെന്ന് തലശ്ശേരിയിലെ ചിത്രകലാ വിദ്യാലയത്തിലെ പ്രിൻസിപ്പലിനെതിരെ പരാതി. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രിൻസിപ്പൽ എ രവീന്ദ്രനടക്കം ഒൻപതുപേർക്കെതിരെയാണ് കേസെടുത്തത്.

ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തൽ, സംഘംചേർന്ന് തടഞ്ഞുവയ്ക്കൽ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് തലശ്ശേരി പൊലീസ് സ്‌റ്റേഷനിലേക്ക് എഫ് ഐ ആർ കൈമാറുമെന്നും ചക്കരക്കൽ പൊലീസ് അറിയിച്ചു.

Read Also : വീട് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി : മലപ്പുറം സ്വദേശി അബ്ദുൽ മജീദിനെതിരെ പരാതിയുമായി വയനാട്ടിലെ 35 കുടുംബങ്ങള്‍

അതേസമയം പീഡന പരാതി നൽകിയതിന് പിന്നാലെ തന്നെ വിളിച്ച് ചിലർ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് യുവതി മറ്റൊരു പരാതി കൂടി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button