KeralaLatest NewsNewsIndia

എന്റെ ആശയങ്ങളോട് പേടി, എന്റെ വാക്കുകളെ പേടി, നിങ്ങൾ പേടിച്ചുകൊണ്ടേയിരിക്കൂ: ബിനീഷ് കൊടിയേരി

തിരുവനന്തപുരം: എന്റെ ആശയങ്ങളോടും എന്റെ വാക്കുകളോടും നിങ്ങൾക്ക് പേടിയാണെന്ന് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോർട്ട് അടിച്ചു കളഞ്ഞതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read:ശൈഖ് മുഹമ്മദിന് സന്ദേശം അയച്ച് സൽമാൻ രാജാവ്

‘എന്റെ ആശയങ്ങളോട് പേടി. എന്റെ വാക്കുകളെ പേടി. നിങ്ങൾ പേടിച്ചുകൊണ്ടേയിരിക്കൂ. ഇന്നലെ എന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോർട്ട് അടിച്ചു കളയുന്നു, എന്റെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യിക്കുന്നു, എന്തൊക്കെയാണ്? എന്തിനാണ് ?’, ബിനീഷ് കൊടിയേരി ചോദിക്കുന്നു.

‘എനിക്ക് പറയാനുള്ള കാര്യങ്ങൾ ഇനിമുതൽ ബിനീഷ് കോടിയേരി എന്ന ഫേസ്ബുക് പേജ് വഴിയും, എന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം ഐഡി വഴിയും പങ്കുവയ്ക്കും. എന്റെ പേരിലുള്ള വ്യാജ പ്രൊഫൈലുകൾ തിരിച്ചറിയുക’, ബിനീഷ് കൊടിയേരി ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button