ThrissurLatest NewsKeralaNattuvarthaNews

വടക്കാഞ്ചേരിയിൽ ഇൻവർട്ടറിൽ നിന്ന് തീ പിടിച്ച് വീട് കത്തിനശിച്ചു

വീട്ടുകാർ അമ്പലത്തിൽ ദർശനത്തിന് പോയ സമയത്താണ് അപകടം

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ ഇൻവർട്ടറിൽ നിന്ന് തീ പിടിച്ച് വീട് കത്തിനശിച്ചു. പെരിങ്ങണ്ടൂരിൽ വലിയവീട്ടിൽ ജയറാമിന്റെ വീട്ടിലാണ് തീപ്പിടുത്തമുണ്ടായത്. വീട്ടുകാർ അമ്പലത്തിൽ ദർശനത്തിന് പോയ സമയത്താണ് അപകടം.

മൊബൈൽ ഫോണിന്റെ ചാർജർ ചൂടായി ഉരുകി ചവിട്ടിയിലേക്ക് വീണതാണ് അപകടത്തിന് കാരണമെന്നായിരുന്നു ആദ്യത്തെ സംശയം. പിന്നീടാണ് ഇൻവർട്ടറിൽ നിന്നാണ് തീപടർന്നതെന്ന് വ്യക്തമായത്.

Read Also : ആലപ്പുഴയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഫർണിച്ചർ അടക്കമുള്ള വീട്ടുപകരണങ്ങൾ മുഴുവനും കത്തിനശിച്ചു. വടക്കാഞ്ചേരിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button