ബീഹാർ: ദേശീയ ഗീതമായ വന്ദേമാതരം മതവിരുദ്ധമാണെന്നും അതിനാൽ ആലപിക്കില്ലെന്നും പ്രഖ്യാപിച്ച് എഐഎംഐഎം(ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍) എംഎല്‍എ അഖ്തറുല്‍ ഇമാന്‍. വന്ദേമാതരം ആലപിക്കാത്തത് ദേശവിരുദ്ധമല്ലെന്നും ദേശീയ ഗീതം ആലപിക്കുന്നതിന് എന്ത് പ്രാധാന്യമാണുളളതെന്നും അഖ്തറുല്‍ ഇമാന്‍ ചോദിച്ചു. വന്ദേമാതരം പാടുന്നതിന് വ്യക്തിപരമായി എതിരല്ലെന്നും എന്നാല്‍ തന്റെ മതപ്രകാരം വന്ദേ മാതരം ആലപിക്കാന്‍ പാടില്ലെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ അഖ്തറുല്‍ ഇമാന്‍ വ്യക്തമാക്കി.
‘വന്ദേമാതരം ആലപിക്കാത്തവര്‍ ദേശദ്രോഹികളാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്. ഇത് പറയാന്‍ ആരാണ് നിങ്ങള്‍ക്ക് അവകാശം നല്‍കിയത്. നിങ്ങളുടെ അവകാശവാദങ്ങളെ അടിസ്ഥാനമാക്കിയല്ല രാഷ്ട്രം പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ ഭരണഘടനയെ പിന്തുടരുന്നു. സ്‌നേഹം പ്രചരിപ്പിക്കാനും മതം പിന്തുടരാനും ഭരണഘട അവകാശം നല്‍കിയിട്ടുണ്ട്’. അഖ്തറുല്‍ ഇമാന്‍ പറഞ്ഞു.
എംഎല്‍എയായി സത്യപ്രതിജ്ഞ വേളയില്‍ ഉറുദുവിലെ കരട് രേഖയില്‍ ഹിന്ദുസ്ഥാന്‍ എന്നതിന് പകരം ഭാരത് എന്ന വാക്ക് ഉപയോഗിക്കണമെന്ന് അഖ്തറുല്‍ ഇമാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ വിവാദമായിരുന്നു. ഹിന്ദുസ്ഥാന്‍ എന്നതിന് പകരം ഭാരത് എന്ന വാക്കുപയോഗിച്ചാണ് അഖ്തറുല്‍ ഇമാന്‍ സത്യപ്രതിജ്ഞ ചെയ്തത്.
Post Your Comments