അട്ടപ്പാടി: ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അട്ടപ്പാടിയിലെ ഊരുകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷവിമർശനവുമായി കോട്ടത്തറ ആശുപത്രി ഡിഎംഒ ഡോ. പ്രഭുദാസ്. കോട്ടത്തറ ആശുപത്രിയെ കുറിച്ചുയര്‍ന്ന പരാതികള്‍ പരിശോധിക്കുമെന്നും അധികൃതരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ സന്ദര്‍ശന ദിവസം തന്നെ മാറ്റി നിര്‍ത്താന്‍ വേണ്ടി ഇല്ലാത്ത മീറ്റിങ്ങിന്റെ പേരില്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു എന്ന് പ്രഭുദാസ് ആരോപിച്ചു.
സന്ദര്‍ശന ദിവസം ബോധപൂര്‍വ്വം മാറ്റി നിര്‍ത്തിയതിന് പിന്നില്‍ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണെന്നും ആരോഗ്യവകുപ്പിന്റെ അട്ടപ്പാടി നോഡല്‍ ഓഫീസറും, ഡെപ്യൂട്ടി ഡിഎംഓയുമായ തന്റെ ഭാഗം കേള്‍ക്കാതെ തന്നെ അഴിമതിക്കാരനാക്കാനാണ് നീക്കമെന്നും ഡോ. പ്രഭുദാസ് പറഞ്ഞു. പ്രതിപക്ഷ നേതാവിന് മുമ്പെ എത്താനുള്ള തിടുക്കമാവാം ആരോഗ്യ മന്ത്രിക്കെന്നും ഒരുപാട് കാര്യങ്ങള്‍ ആവശ്യപെട്ടിട്ടും ഒന്നും നടപ്പാക്കാതെ ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് അട്ടപാടിയെ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും പ്രഭുദാസ് കുറ്റപ്പെടുത്തി.
Post Your Comments