കോഴിക്കോട്: ശബരിമലയ്ക്ക് പോകാനുള്ള ചടങ്ങുകളില്‍നിന്ന് വിലക്കിയെന്ന പരാതിയുമായി യുവാവ് രംഗത്ത്. ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നുവെന്ന കാരണമാണ് വഴിയോരകച്ചവടക്കാരനായ തന്നെ ശബരിമലയ്ക്ക് പോകാനുള്ള ചടങ്ങുകളില്‍നിന്ന് ക്ഷേത്രകമ്മറ്റി വിലക്കിയതെന്നാണ് കോഴിക്കോട് വെള്ളയില്‍ സ്വദേശി ഷിഞ്ചു ദേവദാസിന്‍റെ പരാതി.
ഷിഞ്ചുവിന്റെ കെട്ടുനിറ ചടങ്ങുകള്‍ക്കാണ് ക്ഷേത്രകമ്മറ്റി അനുമതി നിഷേധിച്ചത്. കമ്മറ്റിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഷിഞ്ചു.
അതേസമയം, ക്ഷേത്ര കമ്മറ്റിക്കെതിരെ കളളപരാതി നല്‍കിയതുകൊണ്ടാണ് ഷിഞ്ചുവിന്റെ കെട്ടുനിറയ്ക്ക് അനുമതി നല്‍കാത്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു. രണ്ടുവർഷം മുൻപാണ് ഷിഞ്ചു ദേവദാസും കുടുംബവും ബിജെപിയിൽ നിന്ന് സിപിഎമ്മിലേക്ക് മാറിയത്. നിലവില്‍ സിഐടിയു മത്സ്യതൊഴിലാളി ഫെഡറേഷന്‍ യൂണിറ്റ് സെക്രട്ടറിയാണ് ഷിഞ്ചു.
Post Your Comments