മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. നേരത്തെ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് മഹാരാഷ്ട്രയിൽ മാത്രം ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇതോടെ 12 ആയി.17 പേർ നിരീക്ഷണത്തിലുണ്ട്.
ആറുപേർക്ക് ചിഞ്ചുവാനിലും ഒരാൾക്ക് പുനെയിലുമാണ് രോഗം സ്ഥിരീകരിച്ചത്. ചിഞ്ചുവാനിൽ രോഗം സ്ഥിരീകരിച്ച ആറുപേരിൽ മൂന്നുപേർ നൈജീരിയയിൽ നിന്ന് വന്നവരാണ്. കഴിഞ്ഞ ദിവസം ഡൽഹിയിൽ താൻസാനിയയിൽ നിന്നെത്തിയ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇയാൾ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments