കൊച്ചി: മോഡലുകളും സുഹൃത്തും മരിച്ച ദുരൂഹ കാറപകടക്കേസിലെ രണ്ടാം പ്രതി സൈജു എം. തങ്കച്ചന് ഡി.ജെ പാര്‍ട്ടികളില്‍ വിതരണം ചെയ്യാന്‍ വന്‍തോതില്‍ മയക്കുമരുന്ന് എത്തിയിരുന്നത് ബംഗളൂരുവില്‍ നിന്നാണെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. മയക്കുമരുന്ന് കൈമാറിയവരെക്കുറിച്ച് സൈജു വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് കേരളത്തിന് പുറത്തുള്ള ഏതാനും നമ്പറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ലഹരി പാര്‍ട്ടികള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് ഈ നമ്പറുകളിലേക്ക് വിളികള്‍ പോയിട്ടുണ്ടെന്നാണ് വിവരം. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യും.
Read Also : മെട്രോ തൂണില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: കാറിലുണ്ടായിരുന്ന എല്ലാവരും മദ്യപിച്ചിരുന്നതായി പോലീസ്
സൈജുവിനെതിരെ ആറ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഒമ്പത് കേസുകളില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. സൈജു സംഘടിപ്പിച്ച ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്തവരെ കണ്ടെത്താനാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിട്ടുണ്ട്. ഇതില്‍ 14 പേര്‍ ഒളിവിലാണ്. തൃക്കാക്കര, ഇന്‍ഫോപാര്‍ക്ക്, ഫോര്‍ട്ട്‌കൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത്, ഇടുക്കി ആനച്ചാല്‍ സ്റ്റേഷനുകളിലായാണ് 17 കേസുകള്‍.
Post Your Comments