കൊച്ചി: ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചൻ ഒടുവിൽ പൊലീസിന് കീഴടങ്ങി. സൈജു കൊച്ചി മെട്രോ സ്റ്റേഷനിലാണ് എത്തിയത്. ഇന്നലെ കേസിലെ ഒന്നാം പ്രതിയായ ഹോട്ടൽ ഉടമ റോയി വയലാട്ട് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ ഓഫീസിൽ എത്തിയിരുന്നു. ഹൈക്കോടതിയും സുപ്രീംകോടതിയും ഇരുവരുടെയും ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ്, അവർ ഉദ്യോഗസ്ഥരുടെ മുന്നിൽ കീഴടങ്ങിയത്. സൈജു തങ്കച്ചനും, റോയ് വയലാട്ടിനുമെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് ഡിജിപി വി.യു കുര്യാക്കോസ് പറഞ്ഞു. സൈജുവിന്റെ അറസ്റ്റ് പൊലീസ് ഉടൻ രേഖപ്പെടുത്തും.
Also read: കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥി പഠനം നിർത്തിയ സംഭവം: പൊലീസ് കേസെടുത്തു
അതിനിടെ, കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാദേവിന് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചു. കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ബുധനാഴ്ച അഞ്ജലി ഹാജരാകണം എന്നാണ് നിര്‍ദ്ദേശം. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടും അഞ്ജലി ഇതുവരെ ഉദ്യോഗസ്ഥര്‍ക്ക് മുന്നിൽ ഹാജരായിട്ടില്ല. അവരെ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
വയനാട് സ്വദേശിനിയായ അമ്മയും, പ്രായപൂർത്തിയാകാത്ത മകളും നൽകിയ പരാതിയിലാണ് റോയ് വയലാട്ട് അടക്കമുള്ളവർക്ക് എതിരെ കൊച്ചി പോലീസ് പോക്സോ വകുപ്പിൽ കേസെടുത്തത്.
Post Your Comments